ന്യൂഡൽഹി: ആൾക്കൂട്ട നിയന്ത്രണ നടപടികളുടെ ഭാഗമായി ഡൽഹി മെട്രോ ന്യൂഡൽഹി, ചാന്ദ്‌നി ചൗക്ക്, കശ്മീർ ഗേറ്റ്, രാജീവ് ചൗക്ക്, എംജി റോഡ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം താൽകാലികമായി അടച്ചു. എല്ലാ സ്റ്റേഷനുകളിലും യാത്രക്കാർക്ക് ഇറങ്ങാൻ അനുവാദമുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനാണ് ഈ അഞ്ച് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം താൽകാലികമായി അടച്ചതെന്ന് ഡിഎംആർസി ട്വീറ്റ് ചെയ്തു. ലോക്ക്ഡൗൺ കാലയളവിൽ, മെട്രോയിൽ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു.
ഡൽഹിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു - ഡൽഹിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു
സാമൂഹിക അകലം ഉറപ്പാക്കുന്നതിനാണ് ഈ അഞ്ച് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം താൽകാലികമായി അടച്ചതെന്ന് ഡിഎംആർസി ട്വീറ്റ് ചെയ്തു.
ഡൽഹി
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 240 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 23,686 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പുറത്തിറക്കിയ സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ പ്രകാരം 76,887 സജീവ കേസുകളാണ് ഡൽഹിയിലുള്ളത്.