ന്യൂഡൽഹി:കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും രണ്ടുവയസുകാരനെ തള്ളിയിട്ട ശേഷം താഴേയ്‌ക്ക് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് പിതാവ്. സൗത്ത് ഡൽഹിയിലെ കൽക്കാജി ഓഖ്‌ല പ്രദേശത്ത് ഇന്നലെയാണ് (ഡിസംബര്‍ 16) സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ബാലനും പിതാവും ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടുവയസുകാരനെ കെട്ടിടത്തില്‍ നിന്നും എറിഞ്ഞ് പിന്നാലെ ചാടി പിതാവ്; ഇരുവരുടെയും നില ഗുരുതരം
സൗത്ത് ഡൽഹിയിലെ കൽക്കാജി ഓഖ്‌ലയിലാണ് രണ്ടുവയസുകാരനെ താഴേയ്‌ക്ക് എറിഞ്ഞ് പിതാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്
സഞ്ജയ് കോളനി നിവാസിയായ മന്‍ സിങ്ങാണ്, ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സൗത്ത് ഈസ്റ്റ് ഡിസിപി ഇഷ പാണ്ഡെയാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. 'ഡിസംബര്‍ 16ന് രാത്രി 10.38നാണ് സംഭവത്തെക്കുറിച്ചുള്ള വിവരം കൽക്കാജി പൊലീസിന് ലഭിച്ചത്. വീടിന്‍റെ മുകള്‍ നിലയില്‍ നിന്നാണ് താഴേക്ക് ചാടിയത്. പരിക്കേറ്റ കുട്ടിയേയും യുവാവിനെയും കുടുംബം ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. '. - സൗത്ത് ഈസ്റ്റ് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.
'ഞാനും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധം വളരെ മോശം നിലയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുത്തശിക്കൊപ്പമായിരുന്നു ഞാനും കുട്ടികളും താമസിച്ചിരുന്നത്. വൈകുന്നേരം ഏഴു മണിയോടെ മദ്യപിച്ച് ഇവിടെ വന്ന് വഴക്കിട്ടു. തുടര്‍ന്ന്, മകനെ ഒന്നാം നിലയുടെ ടെറസിലേക്ക് കൊണ്ടുപോയി താഴെ എറിയുകയും ശേഷം അദ്ദേഹം ചാടുകയായിരുന്നു'. - പൂജ പൊലീസിന് മൊഴി നല്‍കി. ഐപിസി 307 വകുപ്പ് പ്രകാരം മന്‍ സിങ്ങിനെതിരെ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.