ന്യൂഡൽഹി: പാൽ പാത്രങ്ങളിൽ അനധികൃതമായി മദ്യം കടത്തിയ റോഹ്തക് ജില്ലയിലെ മനോജ് മന്തയെ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 750 മില്ലീ ലിറ്റർ വീതമുള്ള 40 കുപ്പി മദ്യവും പൊലീസ് പിടിച്ചെടുത്തു. മംഗൾപുരിയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ കോൺസ്റ്റബിൾമാരായ മഹ്‌കി റാമും പവാനും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വാഹന പരിശോധനക്കിടെ മനോജിന്‍റെ മോട്ടോർ സൈക്കിളിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതിൽ സംശയം തോന്നിയതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് പാൽ പാത്രത്തിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തത്. ബഹദൂർപൂർ, ഡൽഹി എന്നിവിടങ്ങളിൽ പാൽ വിതരണം ചെയുന്ന പാൽ വിൽപ്പനക്കാരനാണ് അറസ്റ്റിലായ മനോജ് എന്ന് പൊലീസ് അറിയിച്ചു.