ഹൈദരാബാദ്: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഹൈദരാബാദിലെ വിവിധയിടങ്ങളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. വ്യവസായിയും മുൻ മന്ത്രിയുമായ മുട്ട ഗോപാലകൃഷ്‌ണന്‍റെ ഹൈദരാബാദിലെ ഓഫിസിലും വസതിയിലുമടക്കമാണ് റെയ്‌ഡ് നടന്നത്.
ഡൽഹി മദ്യനയക്കേസ്: ഹൈദരാബാദിലെ വ്യവസായിയുടെ വസതിയിലും റെയ്‌ഡ്, നിർണായക രേഖകൾ കണ്ടെടുത്തതായി സൂചന - businessman Mutta Gopalakrishna
മുട്ട ഗോപാലകൃഷ്‌ണയുടെ ജൂബിലി ഹിൽസിലെ ഓഫിസിലും ഗച്ചിബൗളിയിലെ വസതിയിലും നടന്ന റെയ്‌ഡിൽ മദ്യനയ അഴിമതിക്കേസിലെ പ്രതികൾ മുട്ട ഗോപാലകൃഷ്‌ണയുടെ ഉടമസ്ഥതയിലുള്ള തെലുങ്ക് വാർത്ത ചാനലിൽ നിക്ഷേപം നടത്തിയതിന്‍റെ തെളിവുകളാണ് കണ്ടെത്തിയതെന്നാണ് വിവരം.
![ഡൽഹി മദ്യനയക്കേസ്: ഹൈദരാബാദിലെ വ്യവസായിയുടെ വസതിയിലും റെയ്‌ഡ്, നിർണായക രേഖകൾ കണ്ടെടുത്തതായി സൂചന Delhi liquor scam ഡൽഹി മദ്യനയക്കേസ് ഡൽഹി മദ്യനയ അഴിമതിക്കേസ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് മുട്ട ഗോപാലകൃഷ്‌ണൻ ഹൈദരാബാദിലെ വിവിധയിടങ്ങളിൽ ഇഡി റെയ്‌ഡ് ഇഡി റെയ്‌ഡ് ED raid Delhi liquor scam ED raid businessman Mutta Gopalakrishna മുട്ട ഗോപാലകൃഷ്‌ണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16579833-thumbnail-3x2-.jpg)
ഡൽഹി മദ്യനയക്കേസ്: ഹൈദരാബാദിലെ വ്യവസായിയുടെ വസതിയിലും റെയ്‌ഡ്
മുട്ട ഗോപാലകൃഷ്‌ണന്‍റെ ജൂബിലി ഹിൽസിലെ ഓഫിസിലും ഗച്ചിബൗളിയിലെ വസതിയിലും നടന്ന റെയ്‌ഡിൽ മദ്യനയ അഴിമതിക്കേസിലെ പ്രതികൾ മുട്ട ഗോപാലകൃഷ്‌ണയുടെ ഉടമസ്ഥതയിലുള്ള തെലുങ്ക് വാർത്ത ചാനലിൽ നിക്ഷേപം നടത്തിയതിന്‍റെ തെളിവുകൾ ഇഡി ഉദ്യോഗസ്ഥർ ശേഖരിച്ചതായാണ് വിവരം. വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 7) പുലർച്ചെയാണ് റെയ്‌ഡ് നടന്നതെന്ന് ഇഡി സെൻട്രൽ ഓഫിസ് അറിയിച്ചു. നാല് സംഘങ്ങളാണ് ഹൈദരാബാദിലെ വിവിധ പ്രദേശങ്ങളിൽ നടന്ന റെയ്‌ഡിൽ പങ്കെടുത്തത്.