കേരളം

kerala

ETV Bharat / bharat

ഡൽഹി മദ്യനയക്കേസ് : കെസിആറിന്‍റെ മകൾ കെ കവിത ഇഡിക്ക് മുന്നില്‍, പ്രതിഷേധിച്ച് ബിആര്‍എസ് - കെ കവിത ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

രാവിലെ 11 ഓടെ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് കെ കവിത ചോദ്യം ചെയ്യലിന് ഹാജരായി

Delhi liquor policy case  K Kavitha to appear before ED Today  കെ കവിത  ഡൽഹി മദ്യ നയം  ഡൽഹി മദ്യനയ അഴിമതി  ബിആർഎസ്  കെ കവിത ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും  കെ ചന്ദ്രശേഖർ റാവു  K Kavitha  ഇഡി  കെസിആർ  ഡൽഹി മദ്യ നയ അഴിമതകേസ്  മനീഷ് സിസോദിയ  Manish Sisodia  കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും  കെ കവിത ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും  ഡൽഹി മദ്യനയക്കേസ്
കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

By

Published : Mar 11, 2023, 11:24 AM IST

Updated : Mar 11, 2023, 12:59 PM IST

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എംഎൽസിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്‍റെ മകളുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യുന്നു. രാവിലെ 11 മണിയോടെ കവിത ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരായി. അതേസമയം തെലങ്കാന ഭവന് പുറത്ത് ബിആര്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടി. തുടര്‍ന്ന് പ്രതിഷേധം മുന്നില്‍കണ്ട് ഇ.ഡി ഓഫിസ് പരിസരത്തും അധികൃതര്‍ സുരക്ഷ കൂട്ടി.

ചോദ്യം ചെയ്യലിന് വ്യാഴാഴ്‌ച ഹാജരാകാനായിരുന്നു ഇഡി കെ കവിതയ്‌ക്ക് നോട്ടിസ് അയച്ചിരുന്നത്. എന്നാൽ പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ വനിത സംവരണ ബിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്തറിൽ സമരം ആരംഭിക്കുന്നതിനാൽ ഹാജരാകുന്നതിന് കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു. ഇന്ന് കവിത ഹാജരാകുന്നതിന് മുന്നോടിയായി രാവിലെ ഡൽഹിയിലെ കെസിആറിന്‍റെ വസതിക്ക് മുന്നിൽ പാർട്ടി പ്രവർത്തകരും അനുയായികളും തടിച്ചുകൂടിയിരുന്നു. തുടര്‍ന്നാണിവര്‍ പ്രതിഷേധവുമായി ഇഡി ഓഫിസിന് മുന്നിലേക്കെത്തിയത്. ബിആർഎസ് നേതാവ് കെടി രാമറാവു വെള്ളിയാഴ്‌ച മുതല്‍, പിതാവ് കെസിആറിന്‍റെ ന്യൂഡൽഹിയിലെ വസതിയിലുണ്ട്.

ഭീഷണി വിലപ്പോകില്ലെന്ന് കവിത : ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടപടി തെലങ്കാന മുഖ്യമന്ത്രിക്കും ബിആർഎസിനും എതിരായ കേന്ദ്രസർക്കാരിന്‍റെ ഭീഷണിപ്പെടുത്തൽ തന്ത്രമാണെന്നായിരുന്നു കെ കവിതയുടെ പ്രതികരണം. കേന്ദ്രത്തിന്‍റെ പരാജയങ്ങൾ തുറന്നുകാട്ടാൻ തുടർന്നും പോരാടുമെന്നും ഈ ഭീഷണി കൊണ്ടൊന്നും പിന്‍മാറില്ലെന്നും കവിത വ്യക്‌തമാക്കിയിരുന്നു.

കെസിആറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ബിജെപിയുടെ പരാജയങ്ങൾ തുറന്നുകാട്ടാനും, ഇന്ത്യയുടെ ശോഭനവും മികച്ചതുമായ ഭാവിക്കായി ശബ്‌ദമുയർത്താനുമുള്ള പോരാട്ടം തുടരുമെന്നും കവിത ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജനവിരുദ്ധ ഭരണത്തിന് മുന്നിൽ തെലങ്കാന ഒരിക്കലും തലകുനിക്കില്ലെന്നും ആളുകളുടെ അവകാശങ്ങൾക്കായി നിർഭയമായും തീവ്രമായും പോരാടുമെന്ന് ഡൽഹിയിലെ അധികാര മോഹികളെ ഓർമിപ്പിക്കുന്നുവെന്നും കവിത ട്വീറ്റിലൂടെ പറഞ്ഞിരുന്നു.

സൗത്ത് ഗ്രൂപ്പിലെ പ്രതിനിധിയോ ? : ഡൽഹി മദ്യ നയ അഴിമതി കേസിൽ തിങ്കളാഴ്‌ച അറസ്റ്റിലായ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുൺ രാമചന്ദ്രപിള്ളയോടൊത്ത് ചോദ്യം ചെയ്യുന്നതിനാണ് കവിതയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയ ഡല്‍ഹി എക്‌സൈസ് നയത്തിന്‍റെ ഭാഗമായി മദ്യം ചില്ലറയായും മൊത്തമായും വില്‍ക്കുന്നവര്‍, വ്യാപാരികള്‍ എന്നിവരെയുള്‍പ്പെടുത്തിയുള്ള സൗത്ത് ഗ്രൂപ്പിന്‍റെ പ്രധാനികളിൽ ഒരാളാണ് അറസ്റ്റിലായ അരുൺ രാമചന്ദ്ര പിള്ള.

ഡൽഹി മദ്യനയം രൂപപ്പെടുത്താനായി രൂപീകരിച്ച മദ്യവ്യവസായികളുള്‍പ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രതിനിധിയാണ് കവിതയെന്നാണ് ഇഡിയുടെ ആരോപണം. ഈ ഗ്രൂപ്പിൽ കവിതയെ കൂടാതെ ശരത് റെഡ്ഡി (അരബിന്ദോ ഗ്രൂപ്പിന്‍റെ പ്രമോട്ടർ), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (എംപി - ഓംഗോൾ), അദ്ദേഹത്തിന്‍റെ മകൻ രാഘവ് മഗുന്ത എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. സൗത്ത് ഗ്രൂപ്പ് എഎപി നേതാക്കൾക്ക് 100 കോടി രൂപ നൽകിയതായും ഇഡി കണ്ടെത്തിയിരുന്നു.

ALSO READ:'ഇത് കേന്ദ്ര സർക്കാരിന്‍റെ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾ'; മദ്യ നയക്കേസിലെ ഇഡി സമൻസിൽ പ്രതികരിച്ച് കെ കവിത

അഴിമതിയിൽ മുങ്ങിയ മദ്യനയം : 2021ലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ഡൽഹി മന്ത്രിസഭ എക്‌സൈസ് നയം പാസാക്കിയത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡൽഹിയിൽ വ്യാജമദ്യമോ ഡ്യൂട്ടി അടയ്‌ക്കാത്ത മദ്യമോ വിൽക്കുന്നത് ഇല്ലാതാക്കുന്നതിനും ഒപ്റ്റിമൽ വരുമാനം ഉറപ്പാക്കുന്നതിനുമാണ് നയം രൂപീകരിച്ചതെന്നാണ് ഡൽഹി സർക്കാരിന്‍റെ വാദം.

ALSO READ:എന്തിനാണ് ഇഡിക്ക് ഇത്ര തിടുക്കം? പോര് 'മുറുക്കി' കെസിആറിന്‍റെ മകള്‍ കവിത

എന്നാൽ മദ്യ നയത്തിൽ അഴിമതി ആരോപിച്ച് സിബിഐ കേസെടുത്തു. തുടർന്ന് സർക്കാർ മദ്യ നയം പിൻവലിക്കുകയായിരുന്നു. ഇതിനിടെ ഡൽഹിയിലെ മദ്യവിൽപ്പനശാലകളിൽ വൻ അഴിമതി നടന്നെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. പിന്നാലെ സിബിഐ അന്വേഷണം ആരംഭിക്കുകയും മനീഷ് സിസോദിയ ഉൾപ്പടെ 15 പേർക്കെതിരെ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

Last Updated : Mar 11, 2023, 12:59 PM IST

ABOUT THE AUTHOR

...view details