ന്യൂഡൽഹി: വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കായുള്ള റെംഡെസിവിർ മരുന്നുകൾ കരിഞ്ചന്തയിൽ വിൽപന നടത്തിയതിന് നഴ്‌സുൾപ്പെടെ രണ്ട് പേർ പിടിയിൽ. 1.16 ലക്ഷം രൂപയ്‌ക്കാണ് ഇവർ വിൽപന നടത്തിയത്. ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്‌തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും ഡൽഹി പൊലീസ് അറിയിച്ചു.
ഓൺലൈൻ വഴി രണ്ട് ഡോസ് വാക്‌സിൻ 1.16 ലക്ഷം രൂപയ്‌ക്ക് വാങ്ങിയെന്ന ഉപഭോക്താവിന്‍റെ പരാതിയെ തുടർന്നാണ് ബെഗംപൂർ പൊലീസിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ മഹാരാജ അഗ്രസൻ ആശുപത്രിയിലെ നഴ്‌സായ രോഹിണിയെയും രാജീവ് നഗർ സ്വദേശി സുധീറിനെയുമാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.