ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ വെര്‍ച്വലായി മാത്രം പ്രവര്‍ത്തിച്ചിരുന്ന ഡല്‍ഹി ഹൈക്കോടതിയില്‍ മാര്‍ച്ച് 15 മുതല്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ പുനരാരംഭിക്കും. ദിവസേന വാദം കേള്‍ക്കല്‍ നടത്തണമെന്ന് ഹൈക്കോടതിയിലെ എല്ലാ ബെഞ്ചുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 12വരെ നിലവിലെ സ്ഥിതി തുടരാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കാനും ഹൈക്കോടതി അനുവദിച്ചേക്കും.
ഡല്‍ഹി ഹൈക്കോടതിയില്‍ മാര്‍ച്ച് 15 മുതല്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ പുനരാരംഭിക്കും - Delhi High Court news
അഭിഭാഷകരും പരാതിക്കാരും കോടതിയിലെത്തുന്ന മറ്റ് സന്ദര്‍ശകരും നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു
അഭിഭാഷകരും പരാതിക്കാരും കോടതിയിലെത്തുന്ന മറ്റ് സന്ദര്‍ശകരും സാമൂഹിക അകലം പാലിക്കുന്നതടക്കം നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ജനുവരി 18 മുതല്‍ ഡല്‍ഹിയിലെ എല്ലാ ജില്ലാ കോടതികളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ നേരിട്ടുള്ള വാദം കേള്‍ക്കാമെന്നും അല്ലാത്ത ദിവസങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും കോടതി നടപടികള്‍ തുടരാമെന്നും ഹൈക്കോടതി പ്രസ്‌താവനയിറക്കിയിരുന്നു. അതേ സമയം ഡല്‍ഹി ഹൈക്കോടതിയിലെ 11 ബെഞ്ചുകള്‍ക്കും നേരിട്ട് വാദം കേള്‍ക്കാമെന്നും ശേഷിക്കുന്നവ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ നടപടി. രാജ്യത്ത് കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതലാണ് ഡല്‍ഹി ഹൈക്കോടതിയും ജില്ലാ കോടതികളും നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വാദം കേള്‍ക്കലിലേക്ക് മാറുകയായിരുന്നു.