ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും എതിരായ ഐഎൻഎക്സ് മീഡിയ കേസിൽ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) നൽകിയ ഹർജിയിൽ മറുപടി നൽകാൻ സിംഗിൾ ജഡ്ജി ബെഞ്ച് ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് നോട്ടീസ് നൽകി. കുറ്റാരോപിതർക്ക് എല്ലാ രേഖകളും നൽകണമെന്ന് നിർദേശിച്ച വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐയുടെ അപേക്ഷ കോടതി പരിഗണിച്ചിരുന്നു.
ഐഎൻഎക്സ് മീഡിയ കേസ്; വിചാരണക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി - പി ചിദംബരം
കുറ്റാരോപിതർക്ക് എല്ലാ രേഖകളും നൽകണമെന്ന് നിർദേശിച്ച വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐയുടെ അപേക്ഷ കോടതി പരിഗണിച്ചിരുന്നു.
ഐഎൻഎക്സ് മീഡിയ കേസ്; വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി
Also Read:മുംബൈയില്‍ കൈക്കൂലി കേസിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ
ഐഎൻഎക്സ് മീഡിയ ഗ്രൂപ്പിന് അനുവദനീയമായ തുകയേക്കാൾ കൂടുതൽ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് അംഗീകാരം നൽകി ധനമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാണ് പി ചിദംബരത്തിനെതിരായ കേസ്. തുക ക്ലിയർ ചെയ്യുന്നതിൽ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിനെ സ്വാധീനിച്ചതിന് സിബിഐ 2017 മെയ് 15ന് അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.