കേരളം

kerala

ETV Bharat / bharat

കോവിഷീൽഡ് ഡോസേജ് ഇടവേള കുറയ്ക്കാനുള്ള അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി - ഡൽഹി ഹൈക്കോടതി കോവിഷീൽഡ് വാർത്ത

50 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കൊവിഷീൽഡ് വാക്‌സിനേഷന്‍റെ ഇടവേള 12മുതൽ 16 ആഴ്‌ച എന്നതിൽ നിന്ന് എട്ട് ആഴ്‌ചയായി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

Delhi High Court  Covishield  Covishield vaccine  vaccine interval  vaccine gap  Covishield dosage interval  Covishield  dosage interval  dosage interval news  dosage interval latest news  covishield latest news  കോവിഷീൽഡ് ഡോസേജ്  കോവിഷീൽഡ് ഡോസേജ് വാർത്ത  കോവിഷീൽഡ് ഡോസേജ് പുതിയ വാർത്ത  കോവിഷീൽഡ് വാർത്ത  കോവിഷീൽഡ് പുതിയ വാർത്ത  ഡൽഹി ഹൈക്കോടതി  ഡൽഹി ഹൈക്കോടതി വാർത്ത  ഡൽഹി ഹൈക്കോടതി തള്ളി  ഡോസേജ് ഇടവേള  ഡോസേജ് ഇടവേള വാർത്ത  വാക്സിനേഷൻ  വാക്സിനേഷൻ വാർത്ത  വാക്സിനേഷൻ ഇടവേള  വാക്സിനേഷൻ ഇടവേള വാർത്ത  കൊവിഷീൽഡ് വാക്‌സിനേഷൻ  കൊവിഷീൽഡ് വാക്‌സിനേഷൻ വാർത്ത  ഹർജി തള്ളി  ഹർജിതള്ളി  കൊവിഡ് വാക്സിൻ  കൊവിഡ് വാക്സിൻ വാർത്ത  ഡൽഹി ഹൈക്കോടതി കോവിഷീൽഡ്  ഡൽഹി ഹൈക്കോടതി കോവിഷീൽഡ് വാർത്ത  ഹൈക്കോടതി കോവിഷീൽഡ് വാർത്ത
കോവിഷീൽഡ് ഡോസേജ് ഇടവേള കുറയ്ക്കാനുള്ള അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

By

Published : Jul 15, 2021, 4:00 PM IST

ന്യൂഡൽഹി: 50 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കൊവിഷീൽഡ് വാക്‌സിനേഷന്‍റെ ഇടവേള 12 മുതൽ 16 ആഴ്‌ച എന്നതിൽ നിന്ന് എട്ട് ആഴ്‌ചയായി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡോ. സിദ്ധാർത്ഥ് ദേ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബഞ്ചാണ് തള്ളിയത്.

ഡോസുകൾ തമ്മിലുള്ള ഇടവേള എന്തടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത് എന്ന് അഭിഭാഷകനോട് ചോദിച്ച കോടതി ആരാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ കോടതി മുമ്പാകെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

വാക്‌സിന്‍റെ ഇടവേള നിശ്ചയിക്കാൻ ഒരു കൊവിഡ് വർക്കിങ് ഗ്രൂപ്പും മറ്റ് വിദഗ്‌ധ സംഘങ്ങളെയും നിയോഗിച്ചിട്ടുള്ളതായി അഭിഭാഷകനായ കുൽദീപ് ജൗഹാരി അറിയിച്ചു. കൂടാതെ യുകെയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ കണക്കിലെടുത്ത് ഡോസേജ് ഇടവേള കുറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ജൗഹാരിയുടെ വാദം കോടതി നിരസിക്കുകയായിരുന്നു.

READ MORE:കൊവിഷീൽഡ് : ഇടവേള ആറ് മുതൽ എട്ട് ആഴ്‌ച വരെയാക്കണമെന്ന് ഡോക്‌ടേഴ്‌സ് ഫോറം

കൊവിഷീൽഡ് വാക്‌സിനേഷൻ ഇടവേള കുറയ്‌ക്കുന്നത് ഉടൻ പരിഗണനയിലില്ലെന്നായിരുന്നു കഴിഞ്ഞ മാസം കേന്ദ്രം അറിയിച്ചത്. ഇടവേളകളുടെ ദൈർഘ്യം സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്‍റെ തീരുമാനം. എന്നാൽ ഡോസുകൾക്കിടയിലെ ഇടവേള ആറ് മുതൽ എട്ട് ആഴ്‌ച വരെയാക്കണമെന്നാണ് ഡോക്‌ടേഴ്‌സ് ഫോറത്തിന്‍റെ ആവശ്യം.

ABOUT THE AUTHOR

...view details