ലൈംഗിക അതിക്രമം; പ്രതിയോട് സാമൂഹിക സേവനം ചെയ്യാൻ ഉത്തരവിട്ട് കോടതി - Delhi HC
പരാതിക്കാരനും പ്രതിയും പ്രശ്നം രമ്യമായി പരിഹരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിന്‍റെ ഉത്തരവ്
ന്യൂഡൽഹി: യുവതിയെ ലൈംഗികമായി അതിക്രമിച്ച കേസിലെ പ്രതിയോട് ചെയ്ത തെറ്റിന് പകരം ഡി അഡിക്ഷൻ കേന്ദ്രത്തിൽ ഒരു മാസത്തെ സാമൂഹിക സേവനം ചെയ്യാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൊസൈറ്റി ഫോർ പ്രമോഷൻ നടത്തുന്ന ഡി-ആഡിക്ഷൻ സെന്‍ററിൽ 2021 ഏപ്രിൽ 1 മുതൽ 2021 ഏപ്രിൽ 30 വരെ സാമൂഹിക സേവനം ചെയ്യാനാണ് നിർദേശം. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി സേവന കേന്ദ്രത്തിൽ നിന്ന് ഉത്തരവ് പാലിച്ചുവെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണമെന്ന് കോടതി അറിയിച്ചു. പരാതിക്കാരനും പ്രതിയും പ്രശ്നം രമ്യമായി പരിഹരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിന്‍റെ ഉത്തരവ്.