ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന പൊതുതാൽപര്യ ഹർജിയിലെ വിധി കേട്ട ഡൽഹി ഹൈക്കോടതിയിലെ ജഡ്‌ജിമാരിൽ ഭിന്നത. തുടർന്ന് സുപ്രീം കോടതിയിൽ ഹർജി നൽകാൻ കക്ഷികൾക്ക് ഡിവിഷൻ ബെഞ്ച് അനുമതി നൽകി. വിവാഹത്തിലെ ബലാത്സംഗം കുറ്റകരമാണെന്ന് ജസ്റ്റിസ് രാജീവ് ശക്‌ധർ വിധിച്ചപ്പോൾ, ഭർത്താവിന് പരിരക്ഷ നൽകുന്ന ഐപിസി 375-ാം വകുപ്പിലെ ഇളവ് ഭരണഘടന വിരുദ്ധമാവില്ലെന്ന് ജസ്റ്റിസ് സി ഹരിശങ്കർ വിധിച്ചു.
ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍? ഭിന്നവിധിയുമായി ജഡ്ജിമാര്‍; ഇനി സുപ്രീംകോടതി തീരുമാനിക്കും - marital rape
ജസ്റ്റിസ് രാജീവ് ശക്‌ധർ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരാണ് വ്യത്യസ്‌ത വിധികൾ പ്രസ്‌താവിച്ചത്
നിലവിൽ വൈവാഹിക ബലാത്സംഗം കുറ്റകരമല്ല എന്നാൽ ഇന്ത്യൻ ശിക്ഷ നിയമം 1860ലെ 375-ാം വകുപ്പ് പറയുന്നത്. ഇതിനെതിരെ സന്നദ്ധ സംഘടനകൾ നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ജഡ്‌ജിമാർ വിപരീത വിധികൾ പുറപ്പെടുവിച്ചത്.
സെക്ഷൻ 375, സെക്ഷൻ 376 (ഇ) എന്നിവ ആർട്ടിക്കിൾ 14, 15, 19(1) (എ) യുടെയും ഭരണഘടന 21ന്‍റെയും ലംഘനമാണ് എന്നാണ് ജസ്റ്റിസ് രാജീവ് ശക്‌ധർ വിധിച്ചത്. എന്നാൽ എന്‍റെ പണ്ഡിതനായ സഹോദരനുമായി എനിക്ക് യോജിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞ ജസ്റ്റിസ് സി ഹരിശങ്കർ ഈ വ്യവസ്ഥകൾ ഭരണഘടന ലംഘിക്കുന്നില്ലെന്ന് പറഞ്ഞു. തുടർന്നാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് വിട്ടത്.