ന്യൂഡൽഹി:ആധുനിക അലോപ്പതിക്കെതിരായ യോഗ ഗുരു ബാബ രാംദേവിന്‍റെ പരാമർശത്തിനെതിരായ കേസ് ജൂലൈ 30ലേക്ക് മാറ്റി. എയിംസ് റെസിഡന്‍സ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് ഡൽഹി കോടതി നീട്ടിവച്ചത്. ആധുനിക അലോപ്പതിക്കെതിരെ നടത്തിയ പരാമർശത്തിന് എതിരെ രജിസ്റ്റർ ചെയ്ത വിവിധ കേസുകളില്‍ സ്റ്റേ വാങ്ങാനായി യോഗ ഗുരു ബാബ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അലോപ്പതിക്കെതിരായ പരാമർശം; ഹർജി മാറ്റിവച്ച് ഡൽഹി കോടതി - ഗുരു ബാബ രാംദേവ് വാർത്ത
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര സർക്കാരും അംഗീകരിച്ച മരുന്നുകൾ കൊവിഡ് ചികിത്സക്ക് ഫലപ്രദമല്ലെന്നാണ് രാംദേവ് ആരോപിച്ചിരുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര സർക്കാരും അംഗീകരിച്ച മരുന്നുകൾ കൊവിഡ് ചികിത്സക്ക് ഫലപ്രദമല്ലെന്നാണ് രാംദേവ് ആരോപിച്ചിരുന്നത്. കൊവിഡ് ബാധിച്ച് നിരവധി പേരുടെ മരണത്തിനിടയാക്കിയത് അലോപ്പതി മരുന്നുകളാണെന്നും ആ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുമാണെന്നുള്ള പ്രചാരണം നടത്തിയെന്നാണ് രാംദേവിനെതിരെയുള്ള ആരോപണം. അലോപ്പതി ചികിത്സ സംബന്ധിച്ചും കൊവിഡ് വാക്‌സിനുകളുടെ കാര്യക്ഷമതയെക്കുറിച്ചും സാധാരണക്കാരുടെ മനസില്‍ സംശയത്തിന്റെ വിത്തുകള്‍ പാകാന്‍ രാംദേവിന്‍റെ പ്രസ്താവനകള്‍ ഇടയാക്കിയെന്ന് സംഘടനകള്‍ ഹര്‍ജിയില്‍ ആരോപിച്ചു.
read more:അലോപ്പതിക്കെതിരായ പരാമർശം; ബാബ രാംദേവ് സുപ്രീം കോടതിയില്‍