ന്യൂഡൽഹി:ഡൽഹി സർക്കാരിന്‍റെ വാതിൽപ്പടി റേഷൻ പദ്ധതി കേന്ദ്രസർക്കാർ നൽകിയ റേഷൻ മോഷ്ടിക്കാനാണെന്ന ആരോപണവുമായി ബിജെപി എംപി മീനാക്ഷി ലേഖി. കോളനികളിൽ പൈപ്പുകൾ പോലും ഇടാൻ കഴിയാത്തവർ എങ്ങനെ ഈ വാതിൽപ്പടി റേഷൻ പദ്ധതി നടപ്പാക്കുമെന്നും മീനാക്ഷി ലേഖി ചോദിച്ചു.
also read:കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഹിസ്‌ബുൾ തീവ്രവാദി കൊല്ലപ്പെട്ടു
''ഒരു വശത്ത് കേന്ദ്രസർക്കാർ രാജ്യത്തിന്‍റെ എല്ലാ കോണുകളിലും സൗജന്യ വാക്സിനുകൾ എത്തിക്കുന്നുണ്ടെങ്കിൽ, ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ പോലും വാക്സിൻ ലഭ്യമാക്കാൻ ഈ ഡൽഹി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഞാൻ ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും'' അവർ പറഞ്ഞു.
കൂടാതെ ജാർഖണ്ഡിലെ ആദിവാസികൾക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു. വാതിൽപ്പടി റേഷൻ വിതരണ പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വാതിൽപ്പടി റേഷൻ വിതരണ പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കിൽ റേഷൻ കടകൾ സൂപ്പർ സ്പ്രെഡറുകളായി മാറുമെന്നും കെജ്‍രിവാൾ അഭിപ്രായപ്പെട്ടിരുന്നു. പിസ, ബർഗർ, സ്മാർട്ട് ഫോൺ, വസ്ത്രങ്ങൾ തുടങ്ങിയവ വീടുകളിൽ എത്തിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് റേഷൻ വീടുകളിൽ എത്തിക്കാൻ കഴിയില്ലെന്നും കെജ്‍രിവാൾ കുറ്റപ്പെടുത്തിയിരുന്നു.