ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പുതിയ നടപടിയുമായി സർക്കാർ. ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട് തുടങ്ങി ഇ-കൊമേഴ്‌സ് കമ്പനികള്‍, സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ഫുഡ് ഡെലിവറി സര്‍വീസുകള്‍, ഒല, യൂബര്‍ തുടങ്ങിയ കാബ് അഗ്രഗേറ്റേഴ്‌സ് (ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍) എന്നിവരോട് പൂര്‍ണമായും ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.
പിയുസി (വാഹനത്തിന്‍റെ മലിനീകരണം പരിശോധിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ്) ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് പെട്രോള്‍ പമ്പുകളോടും നിര്‍ദേശിക്കുന്നതും പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ഈ ആഴ്‌ച സര്‍ക്കാർ പുറത്തിറക്കും. ഘട്ടം ഘട്ടമായി പുതിയ നിര്‍ദേശം നടപ്പിലാക്കാനാണ് തീരുമാനം. രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തില്‍ ഏകദേശം 40 ശതമാനത്തോളം വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്നവയാണെന്നാണ് കണക്കുകള്‍ പറയുന്നത്.