ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വാക്സിനേഷൻ സുഗമമായി നടത്തുള്ള ശ്രമങ്ങൾ തുടരുന്നതായി ഡൽഹി സർക്കാർ. കൊവിഡ് വാക്സിന്‍റെ ക്ഷാമം ഡൽഹിയിൽ രൂക്ഷമാണെങ്കിലും സർക്കാർ മറ്റ് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. തലസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചു, നിലവിലെ കേന്ദ്രങ്ങൾ വാക്സിനേഷൻ കേന്ദ്രങ്ങളായി തുടരും. മെയ് ഒന്ന് മുതലാണ് 18 വയസ് മുതൽ 45 വരെയുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കുന്നത്. കൊവിൻ പോർട്ടൽ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
വാക്സിനേഷൻ സുഗമമായി നടത്തുള്ള ശ്രമങ്ങൾ തുടരുന്നതായി ഡൽഹി സർക്കാർ
ഡൽഹിയിൽ ഇതുവരെ 31,01, 562 പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്, അതിൽ 24,82,778 പേർക്ക് ആദ്യ ഡോസും 6,18,784 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.
വാക്സിനേഷൻ സുഗമമായി നടത്തുള്ള ശ്രമങ്ങൾ തുടരുന്നതായി ഡൽഹി സർക്കാർ
കൂടുതൽ വായനയ്‌ക്ക്:വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ മുന്നിൽ ക്യൂ നിൽക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രി
ഡൽഹിയിൽ ഇതുവരെ 31,01, 562 പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്, അതിൽ 24,82,778 പേർക്ക് ആദ്യ ഡോസും 6,18,784 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിന് മുമ്പാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്യൂ നിൽക്കരുതെന്ന് ആളുകളോട് അഭ്യർഥിച്ചത്.