ന്യൂഡൽഹി: വിദ്യാർഥികൾ, കായികതാരങ്ങൾ, തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പെട്ട വിദേശത്ത് പോകുന്നവര്‍ക്ക് പ്രത്യേക കൊവിഡ് വാക്സിനേഷൻ കേന്ദ്രമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് സെന്‍ററിന്‍റെ ഉദ്ഘാടനം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ നിര്‍വഹിച്ചു.
ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് 28 മുതല്‍ 84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇതേ ക്യാമ്പിൽ രണ്ടാമത്തെ ഡോസ് നല്‍കുമെന്നും സിസോഡിയ അറിയിച്ചു. രാജ്യതലസ്ഥാനത്തെ മന്ദിർ മാർഗിലുള്ള നേവിയുഗ് സ്‌കൂളിലാണ് ഈ വാക്‌സിന്‍ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.