ന്യൂഡൽഹി:കൊവിഡ് മൂന്നാം തരംഗത്തിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ ശേഖരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹിയിലെ മായാപുരിയിലുള്ള ഓക്സിജൻ പ്ലാന്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ ചൈനയിൽ നിന്നും 6,000 ഓക്സിജൻ സിലിണ്ടറുകൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ ഓക്സിജൻ സിലിണ്ടറുകൾ ഡൽഹി സർക്കാരിന് സംഭാവന ചെയ്തത് എച്ച്സിഎല്ലും ഗിവ് ഇന്ത്യയുമാണ്.