കേരളം

kerala

ETV Bharat / bharat

ബസുകള്‍ ട്രാക്ക് ചെയ്യാം ; ഗൂഗിളുമായി കൈകോര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍

മൂവായിരം ബസുകളുടെ തത്സമയ വിവരം ഒരേസമയം അറിയാൻ കഴിയുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട്

Delhi govt  Google join hand to provide real-time bus tracking  ബസുകളുടെ ട്രാക്കിങ്‌  ഗൂഗിളുമായി ചേർന്ന്‌ ഡൽഹി സർക്കാർ  ഡൽഹി സർക്കാർ  Google join hand to provide real-time bus tracking  bus-tracking-service
ബസുകളുടെ ട്രാക്കിങ്‌ അറിയാൻ ഗൂഗിളുമായി ചേർന്ന്‌ ഡൽഹി സർക്കാർ

By

Published : Jul 15, 2021, 8:45 AM IST

ന്യൂഡൽഹി :സ്മാർട്ട്‌ഫോണുകളിൽ ലൈവായി ബസ് ലൊക്കേഷനുകൾ, പുറപ്പെടുന്ന സമയം, റൂട്ടുകൾ എന്നിവ ട്രാക്കുചെയ്യുന്നതിന് യാത്രക്കാരെ സഹായിക്കുന്ന സംവിധാനം ഒരുക്കാൻ ഗൂഗിളുമായി കൈകോര്‍ത്ത് ഡൽഹി സർക്കാർ.

ഈ സംവിധാനത്തിലൂടെ മുവായിരം ബസുകളുടെ തത്സമയ വിവരം ഒരേസമയം അറിയാൻ കഴിയുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.

also read:ഒ.ടി.ടി റിലീസിന്‌ പിന്നാലെ മാലികിന്‍റെ വ്യാജപതിപ്പ് ടെലഗ്രാമില്‍

ഗൂഗിൾ മാപ്പ്‌ വഴി ബസുകൾ ട്രാക്കുചെയ്യാൻ ഇത് യാത്രക്കാരെ സഹായിക്കും. ഇതിലൂടെ ബസ്‌ വൈകുമോ, എത്ര മണിക്കെത്തും എന്നിങ്ങനെയുള്ള വിവരങ്ങൾ യാത്രക്കാര്‍ക്ക് അറിയാന്‍ സാധിക്കും.

ഇത്തരം സംവിധാനങ്ങൾ പൊതുഗതാഗതത്തെ സുഗമമമാക്കുന്നതിന്‌ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details