ന്യൂഡൽഹി:ഡല്‍ഹിയില്‍ അത്യാവശ്യ കാര്യങ്ങളല്ലാത്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം ശക്തിപ്പെടുത്താൻ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഓഫീസുകളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്താനും നിര്‍ദേശമുണ്ട്. ഡിസംബര്‍ 31 വരെ നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
വര്‍ക്ക് ഫ്രം ഹോം തുടരാൻ ഡല്‍ഹിയിലെ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം - ഡല്‍ഹി കൊവിഡ് വാര്‍ത്തകള്‍
ഡിസംബര്‍ 31 വരെ നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രേഡ് വണ്‍ ഓഫീസര്‍മാര്‍ എല്ലാവരും എത്തണം. മറ്റുള്ള ജീവനക്കാരില്‍ 50 ശതമാനം പേരെ മാത്രമെ ഓഫീസിലേക്ക് വിളിക്കാൻ പാടുള്ളു. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് ദേവ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ കഴിയുന്നതും വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മേഖലയാണ് ഡല്‍ഹി. 38,181 പേരാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.