ന്യൂഡൽഹി:മദ്യത്തിന്‍റെ വിലയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. മദ്യത്തെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയിലുള്ള ആശയ കുഴപ്പം ഇല്ലാതാക്കാനായാണ് ഡല്‍ഹി സര്‍ക്കാറിന്‍റെ എക്‌സൈസ് വകുപ്പ് 'mAbkaridellhi' എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
'mAbkaridellhi' ആപ്പ്, മദ്യത്തിന്‍റെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ - ഗൂഗിള്‍
മദ്യത്തിന്‍റെ വിവരങ്ങളറിയാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
മദ്യത്തിന്‍റെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
ഡല്‍ഹിയിലെ ഏത് പ്രദേശത്ത് നിന്നുമുള്ള മദ്യത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. കൂടാതെ മദ്യത്തിന്‍റെ വില്‍പന, സ്റ്റോക്കിന്‍റെ ലഭ്യത, ഉത്‌പന്നങ്ങളുടെ ഗുണനിലവാരം എന്നിവയെ കുറിച്ചും വ്യക്തമായ വിവരം ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.