ന്യൂഡൽഹി: കൊവിഡ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ജീവൻ രക്ഷാ മരുന്നുകൾ അനധികൃതമായി വിൽക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഡൽഹി സർക്കാർ. ഇതിനായി ഡെപ്യൂട്ടി കമ്മിഷണർമാരുടെ സഹായത്തോടെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നൽകിയിരിക്കുന്ന നിർദേശം. പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തി വ്യാജ മരുന്നുകളുടെ നിർമാണവും വിതരണവും തടയാനും ഇതിൽ ഉൾപ്പെട്ടവരെ കണ്ടെത്തി കർശന നടപടിയെടുക്കാനുമാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്.
ജീവൻ രക്ഷാമരുന്നുകളുടെ അനധികൃത വിൽപന; ടാസ്‌ക് ഫോഴ്‌സുമായി ഡല്‍ഹി
18 വയസിന് മുകളിലുള്ള എല്ലാവർക്കും ഡൽഹി സർക്കാർ സൗജന്യ കൊവിഡ് വാക്‌സിൻ നൽകുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു.
ജീവൻ രക്ഷാമരുന്നുകളുടെ അനധികൃത വിൽപന; ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ഡൽഹി സർക്കാർ
അതേ സമയം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഡൽഹി സർക്കാർ സൗജന്യ കൊവിഡ് വാക്‌സിൻ നൽകുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. ഇതിനായി 1.34 കോടി ഡോസുകൾ വാങ്ങാൻ അനുമതി നൽകുകയും ചെയ്‌തിട്ടുണ്ട്.