കേരളം

kerala

ETV Bharat / bharat

അതിശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ ; തണുത്തുറഞ്ഞ് ഡൽഹി

ഡൽഹിയിലെ താപനില 2 ഡിഗ്രി സെൽഷ്യസിലും താഴെയായി. കനത്ത മൂടൽമഞ്ഞ് ദൂരക്കാഴ്‌ച മറയ്‌ക്കുകയാണ്

delhi extreme cold continues  delhi weather  delhi weather updates  delhi cold continues  delhi temperature  ഡൽഹി തണുപ്പ്  ഡൽഹി  ഡൽഹി കാലാവസ്ഥ  ഡൽഹിയിൽ അതിശൈത്യം  ഡൽഹിയിൽ ശൈത്യം തുടരുന്നു  ഉത്തരേന്ത്യയിൽ തണുപ്പ് തുടരുന്നു  ഉത്തരേന്ത്യൻ കാലാവസ്ഥ
ഡൽഹി

By

Published : Jan 8, 2023, 11:14 AM IST

ന്യൂഡൽഹി :ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഡൽഹിയിലെ സഫ്‌ദർജംഗിൽ താപനില 1.9 ഡിഗ്രി രേഖപ്പെടുത്തി. അയനഗറിൽ 2.6ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മൂടൽമഞ്ഞ് കാരണം നിരവധി ട്രെയിനുകൾ വൈകി ഓടുകയാണ്. വടക്കൻ മേഖലയിൽ 42 ട്രെയിനുകൾ വൈകി ഓടുന്നതായി നോർത്തേൺ റെയിൽവേ അറിയിച്ചു. ഡൽഹി വിമാനത്താവളം വഴിയുള്ള 20 വിമാനങ്ങളും വൈകി.

ലഖ്‌നൗവിലും സിലിഗുരിയിലും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ ശീത തരംഗം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഹരിയാന, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്തോ-ഗംഗ സമതലങ്ങളിൽ നേരിയ കാറ്റും ഈർപ്പവും തുടരുന്നതിനാൽ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രാവിലെയും രാത്രിയും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details