ഡൽഹിയിൽ 585 പേര്‍ക്ക് കൂടി കൊവിഡ്; മരണം 21 - Corona cases in Delhi
സംസ്ഥാനത്ത് ഇതുവരെ 6,25,954 പേര്‍ക്കാണ് രോഗം ബാധിച്ചത്
ഡൽഹിയിൽ 585 പേര്‍ക്ക് കൂടി കൊവിഡ്; മരണം 21
ന്യൂഡല്‍ഹി: സംസ്ഥാനത്ത് 585 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 21 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,25,954 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം 717 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ 6,10,039 പേര്‍ രോഗമുക്തരായി. 5,358 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. തലസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 7.16 ശതമാനമാണ്.