ന്യൂഡൽഹി :രാജ്യതലസ്ഥാനത്ത് കുത്തനെ കുറഞ്ഞ് Covid 19. ഞായറാഴ്‌ച (ജൂൺ 27) 89 പേർക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 24,965 ആയി.
285 പേരാണ് ഡൽഹിയിൽ ജൂൺ 27ന് രോഗമുക്തരായത്. 14,07,401 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തിനേടി. നിലവിൽ 1,568 പേർ മാത്രമാണ് ഡൽഹിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 0.12 ശതമാനമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.