ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,36,026 ആയി. 42 പേരാണ് കൊവിഡ് മുക്തരായത്. 70,248 കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 0.07 ആയി തുടരുന്നു.
DELHI COVID UPDATE: ഡൽഹിയിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഡൽഹി കൊവിഡ് വാർത്ത
രണ്ട് മരണങ്ങളാണ് ചൊവ്വാഴ്‌ച കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.
ഡൽഹി കൊവിഡ് വാർത്ത
രണ്ട് മരണങ്ങളാണ് കൊവിഡ് ബാധിച്ചാണെന്ന് ചൊവ്വാഴ്‌ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 25,046 ആയി. 570 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 57,382 പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് നൽകിയത്.
Also Read:വീണ്ടും ഇരുപതിനായിരം കടന്ന് സംസ്ഥാനത്തെ പ്രതിദിന Covid ബാധിതർ