കേരളം

kerala

ETV Bharat / bharat

മാസ്‌ക് ധരിച്ചില്ല; ഡല്‍ഹിയില്‍ 1300 പേര്‍ക്ക് പിഴ - കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍

പൊതുസ്ഥലത്ത് തുപ്പിയതിനും സാമൂഹിക അകലം പാലിക്കാത്തതിനും 51 പേര്‍ക്കെതിരെയും പൊലീസ് നടപടിയെടുത്തിട്ടുണ്ട്.

delhi covid protocol  delhi covid news  covid latest news  ഡല്‍ഹി കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  കൊവിഡ് പ്രോട്ടോക്കോള്‍
മാസ്‌ക് ധരിച്ചില്ല; ഡല്‍ഹിയില്‍ 1300 പേര്‍ക്ക് പിഴ

By

Published : Nov 22, 2020, 12:57 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹിയില്‍ നിയന്ത്രണം ശക്തമാക്കി അധികൃതര്‍. മാസ്ക് ധരിക്കാതെ പൊതുനിരത്തില്‍ ഇറങ്ങിയ 1306 പേരില്‍ നിന്ന് പൊലീസ് പിഴയീടാക്കി. പൊതുസ്ഥലത്ത് തുപ്പിയതിനും സാമൂഹിക അകലം പാലിക്കാത്തതിനും 51 പേര്‍ക്കെതിരെയും പൊലീസ് നടപടിയെടുത്തിട്ടുണ്ട്. മാസ്‌കില്ലാതെ പുറത്തിറങ്ങിയ 735 പേര്‍ക്ക് പൊലീസുകാര്‍ മാസ്‌ക് വിതരണം ചെയ്യുകയും ചെയ്‌തു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കുള്ള പിഴ ശിക്ഷ രണ്ടായിരമായി ഉയര്‍ത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നേരത്തെ 500 രൂപയായിരുന്നു പിഴ.

ABOUT THE AUTHOR

...view details