ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്. ആകെ 14,30,884 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
497 പേര്‍ രോഗമുക്തി നേടി. 3610 പേരാണ് ഡൽഹിയിൽ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.30 ശതമാനമായി കുറഞ്ഞതായും ആരോഗ്യവകുപ്പ് അറിയിച്ചു.