ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഡൽഹിയിൽ 12,481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 12 മുതൽ റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.76 ശതമാനം ആണ്. 347 പേരാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണം 20,010 ആയി. ഡൽഹിയിലെ കൊവിഡ് മരണ നിരക്ക് 1.48 ശതമാനം ആണ്. 13,583 പേർ രോഗമുക്തരായി. നിലവിൽ 83,809 പേരാണ് ഡൽഹിയിൽ ചികിത്സയിൽ തുടരുന്നത്. 70,276 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ ഡൽഹിയിൽ പരിശോധിച്ചത്.
ഡൽഹിയിൽ 12,481 പേർക്ക് കൂടി കൊവിഡ് ; 347 മരണം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാവുകയും പ്രതിദിനം 3,000 മുതൽ 4,000 വരെ കേസുകളിലേക്ക് രോഗികളുടെ എണ്ണം താഴുകയും ചെയ്യുന്നതുവരെ ഡൽഹിയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാവില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ.
Also Read:ഡൽഹിയിൽ കൊവിഡ് കേസുകൾ കുറയുന്നു
1,40,963 പേർക്കാണ് 24 മണിക്കൂറിനിടെ തലസ്ഥാനത്ത് വാക്‌സിൻ നൽകിയത്. അതിൽ 93,746 പേർക്ക് ആദ്യ ഡോസ് വാക്‌സിനും 47,217 പേർക്ക് രണ്ടാമത്തെ ഡോസുമാണ് നൽകിയത്. ഡൽഹിയിൽ കേസുകളുടെ എണ്ണം കുറയുകയാണെന്നും ലോക്ക്ഡൗണ്‍ വിജയമാണെന്ന സൂചനയാണിതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിലെ കൊവിഡ് പോസിറ്റീവ് നിരക്ക് 36 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറഞ്ഞു. പക്ഷെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാവുകയും പ്രതിദിനം 3,000 മുതൽ 4,000 വരെ കേസുകളിലേക്ക് രോഗികളുടെ എണ്ണം താഴുകയും ചെയ്യുന്നതുവരെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാവില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ഡൽഹി സർക്കാർ, ലോക്ക്ഡൗണ്‍ മാർച്ച് 17 വരെ നീട്ടിയത്. കഴിഞ്ഞ മാസം ഏപ്രിൽ 19ന് ആണ് ഡൽഹിയിൽ ലോക്ക്ഡൗണ്‍ ആരംഭിച്ചത്.