ന്യൂഡൽഹി: ഡൽഹിയിൽ ഓക്‌സിജൻ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷനിലുള്ള രോഗികൾക്ക് ഓക്‌സിജൻ വിതരണം സുഗമമാക്കുന്നതിനായി സർക്കാർ ഔദ്യോഗിമായി ഒരു വെബ് പോർട്ടൽ തുറന്നു. ഹോം ഐസോലേഷനിൽ കഴിയുന്ന ഓക്‌സിജൻ ആവശ്യമായ രോഗികൾ അവരുടെ വിവരങ്ങൾ delhi.gov.in. എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. പ്രധാനമായും രോഗിയുടെ ഒരു ഫോട്ടോ, ആധാർ കാർഡ് വിവരങ്ങൾ, കൊവിഡ് പോസിറ്റീവ് റിപ്പോർട്ട്, സിടി സ്‌കാൻ റിപ്പോർട്ട് എന്നിവയാണ് വിവരങ്ങളിൽ ഉൾപ്പെടുത്തേണ്ടത്.
ഓക്‌സിജൻ ഓൺലൈൻ ബുക്കിങിന് വെബ് പോർട്ടലുമായി ഡൽഹി സർക്കാർ - home isolation
പ്രധാനമായും രോഗിയുടെ ഫോട്ടോ, ആധാർ കാർഡ് വിവരങ്ങൾ, കൊവിഡ് പോസിറ്റീവ് റിപ്പോർട്ട്, സിടി സ്‌കാൻ റിപ്പോർട്ട് എന്നിവയാണ് വിവരങ്ങളിൽ ഉൾപ്പെടുത്തേണ്ടത്

ഓൺലൈൻ ഓക്‌സിജൻ ബുക്കിങിന് വെബ് പോർട്ടലുമായി ഡൽഹി സർക്കാർ
ഓക്‌സിജൻ വിതരണം നടത്തുന്നതിനായി വിതരണക്കാരെ നിയമിക്കുന്നത് അതത് ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരാണ്. കൂടാതെ ഓക്‌സിജൻ പ്ലാന്‍റുകളിൽ നിന്നും ആശുപത്രികളിലേക്കും ,വീട്ടിൽ ചികിത്സയിലുള്ള രോഗികൾക്കും ശരിയായ രീതിയിൽ ഓക്‌സിജൻ സിലണ്ടറുകൾ എത്തുന്നുണ്ടോയെന്നും പരിശോധിക്കും. ഇങ്ങനെ നിയമിച്ച ഡീലർമാർ ഓക്‌സിജൻ വിതരണത്തിന്‍റെ ലഭ്യത ജില്ലാ മജിസ്‌ട്രേറ്റുമാരെ അറിയിക്കണം.