കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ 1,139 പേര്‍ക്ക് കൊവിഡ് - delhi covid

32 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 10251 കടന്നു.തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. 87330 ടെസ്റ്റുകളാണ് ശനിയാഴ്ച നടത്തിയത്.

Delhi COVID-19 cases
Delhi COVID-19 cases

By

Published : Dec 19, 2020, 9:45 PM IST

ന്യൂഡല്‍ഹി:ദേശീയ തലസ്ഥാനമായി ഡല്‍ഹിയില്‍ 1139 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 1.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 32 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 10251 കടന്നു.തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. 87330 ടെസ്റ്റുകളാണ് ശനിയാഴ്ച നടത്തിയത്.

47460 ആര്‍ടി പിസിആര്‍ ടെസ്റ്റും 39870 റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റുമാണ് നടത്തിയതെന്ന് ഡല്‍ഹി ആരോഗ്യ വിഭാഗം അറിയിച്ചു. ഡിസംബര്‍ 15,16 തിയതികളില്‍ യഥാക്രമം 1.9, 1.96 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. ശനിയാഴ്ച സജീവമായ കേസുകളുടെ എണ്ണം 11,419 ൽ നിന്ന് 10,358 ആയി കുറഞ്ഞു. മൊത്തം കേസുകളുടെ എണ്ണം 6,15,914 ആയി ഉയർന്നതായും അരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details