ഡല്‍ഹിയില്‍ ജയ്‌ഷെ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയില്‍ വിട്ടു - ഡല്‍ഹി
തിങ്കളാഴ്‌ച രാത്രി ജയ്‌ഷെ ഭീകരരെന്ന് സംശയിക്കുന്ന ബരാമുള്ള സ്വദേശി അബ്‌ദുള്‍ ലത്തീഫ് മിര്‍, കുപ്‌വാര സ്വദേശി മുഹമ്മദ് അഷ്‌റഫ് കട്ടാന എന്നിവര്‍ പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു.
ന്യൂഡല്‍ഹി: ജയ്‌ഷെ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി. പട്യാല ഹൗസ് കോടതിയാണ് അഞ്ച് ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. ബരാമുള്ള സ്വദേശിയായ അബ്‌ദുള്‍ ലത്തീഫ് മിര്‍, കുപ്‌വാര സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് കട്ടാന എന്നിവരാണ് തിങ്കളാഴ്‌ച രാത്രി അറസ്റ്റിലായത്. ഡല്‍ഹിയില്‍ ആക്രമണം ആസൂത്രണം ചെയ്‌ത ഇവര്‍ പദ്ധതിക്ക് ശേഷം പാകിസ്ഥാനിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഡല്‍ഹിയില്‍ തന്നെയുള്ള ഇവരുടെ കൂട്ടാളിയെ പിടികൂടാനായി ഫോണ്‍കോളുകള്‍ പരിശോധിക്കുകയാണ് അന്വേഷണ സംഘം. കുപ്‌വാരയിലെയും കെറാന്‍ സ്‌കെടറിലെയും അതിര്‍ത്തി കടക്കാന്‍ ഇരുവരും നിരന്തരം ശ്രമിച്ചിരുന്നതായി പൊലീസിലെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.