ന്യൂഡൽഹി: ഡൽഹിയിലെ ഖാൻ ചാച്ച' ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ നിന്ന് കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വ്യവസായി നവനീത് കൽറ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി.
ഭക്ഷണശാലകളിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്ത സംഭവം; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി - നവനീത് കൽറ
ഡൽഹിയിൽ അടുത്തിടെ നടത്തിയ റെയ്ഡിൽ 524 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൽറയുടെ ഉടമസ്ഥതയിലുള്ള മൂന്ന് റെസ്റ്റോറന്റുകളിൽ നിന്ന് കണ്ടെടുത്തിരുന്നത്.
ഭക്ഷണശാലകളിൽ നിന്ന് കൊവിഡ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്ത സംഭവം; പ്രതിയുടെ
Also read: വാക്‌സിനില്ല, ഓക്‌സിജനില്ല, മരുന്നുകളില്ല, പ്രധാനമന്ത്രിയെ കാണാനുമില്ലെന്ന് രാഹുല്‍ ഗാന്ധി
അഡീഷണൽ സെഷൻ ജഡ്ജി സന്ദീപ് ഗാർഗാണു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റിനെ ഭയന്ന് നവനീത് ഈ ആഴ്ച ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഡൽഹിയിൽ അടുത്തിടെ നടത്തിയ റെയ്ഡിൽ 524 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് കൽറയുടെ ഉടമസ്ഥതയിലുള്ള മൂന്ന് റെസ്റ്റോറന്‍റുകളില്‍ നിന്ന് കണ്ടെടുത്തിരുന്നത്. സംഭവത്തിനു ശേഷം ഇയാൾ കുടുംബത്തോടൊപ്പം നാട് വിട്ടതായാണ് സൂചന.
Last Updated : May 13, 2021, 4:42 PM IST