കേരളം

kerala

ETV Bharat / bharat

ഡൽഹി ബജറ്റ്: ആപ്പ് സർക്കാരിനെ വിറപ്പിച്ച അഞ്ച് ചോദ്യങ്ങൾ - ബജറ്റ്

ഡൽഹി ബജറ്റ് അവതരണത്തിന് മുൻപ് ലഫ്‌റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേന കെജ്‌രിവാൾ സർക്കാരിനോട് ചോദിച്ച അഞ്ച് ചോദ്യങ്ങളും ഉത്തരങ്ങളും.

Delhi Budget  Five Questions that shook the nation  Five Questions delhi government  Lieutenant Governor VK Saxena  five questions to the AAP government  ഡൽഹി എഎപി സർക്കാർ  ഡൽഹി ബജറ്റ്  എഎപി  അരവിന്ദ് കേജ്‌രിവാൾ  ദേശീയ വാർത്തകൾ  കേന്ദ്ര സർക്കാരിന്‍റെ അഞ്ച് ചോദ്യങ്ങൾ  കേജ്‌രിവാൾ സർക്കാർ  ബജറ്റ്  ലഫ്‌റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേന
ഡൽഹി ബജറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

By

Published : Mar 22, 2023, 12:49 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ബജറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഉലഞ്ഞ് കെജ്‌രിവാൾ സർക്കാർ. അഞ്ച് ചോദ്യങ്ങളിലാണ് കേന്ദ്ര സർക്കാർ കേജ്‌രിവാളിനോട് വിശദീകരണം തേടിയത്. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ആം ആദ്‌മി സർക്കാരും തമ്മിൽ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ കെജ്‌രിവാളിന്‍റെ ഡൽഹി സർക്കാർ ഇന്ന് രാവിലെ ബജറ്റ് അവതരണം ആരംഭിച്ചിരുന്നു.

എന്നാൽ ബജറ്റ് അവതരണത്തിന് തൊട്ടുമുൻപ് കേന്ദ്രത്തിന്‍റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയും വിശദീകരണവും തിങ്കളാഴ്‌ച തന്നെ നൽകിയതായി ഡൽഹി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ചോദ്യോത്തരത്തിന് ശേഷം യാതൊരു ഭേദഗതികളും വരുത്താതെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലഫ്‌റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേന സംസ്ഥാന സർക്കാരിനോട് ചോദിച്ച അഞ്ച് ചോദ്യങ്ങൾ

ചോദ്യം: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പരസ്യങ്ങൾക്കായി കൂടുതൽ ബജറ്റ് നിർദേശിക്കുന്നതിൽ വ്യക്തത വരുത്തണം?

ഉത്തരം: കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയുടെ മുഴുവൻ വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അത് പ്രകാരം നിർദിഷ്‌ട ചെലവും യഥാർഥ ചെലവും തമ്മിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ട്. അത് പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിൽ പരിഹരിക്കും.

ചോദ്യം: സബ്‌സിഡിയുടെ ചെലവ് നിയന്ത്രിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്?

ഉത്തരം: ഡൽഹി സർക്കാർ നിരവധി ക്ഷേമ പദ്ധതികൾക്ക് കീഴിൽ സബ്‌സിഡി നൽകുന്നുണ്ട്. ഈ വർഷവും മൊത്തം ബജറ്റിൽ ചെറിയ ഒരു വിഹിതം മാത്രമാണ് സബ്‌സിഡിക്കായി വകയിരുത്തിയിട്ടുള്ളത്.

ചോദ്യം: മതിയായ തുകയാണോ പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ളത്?

ഉത്തരം: കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ പ്രധാന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ചെലവ് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. അതേ തുക തന്നെയാണ് ഇത്തവണയും ബജറ്റിൽ കാണിച്ചിട്ടുള്ളത്.

ചോദ്യം: കേന്ദ്ര സർക്കാരിന്‍റെ വിവിധ സ്‌കീമുകൾ വഴി സംസ്ഥാന സർക്കാരിന് ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാൽ ഡൽഹി സർക്കാർ ഈ തുക വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടില്ല?.

ഉത്തരം: കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന്‍റെ നിരവധി പദ്ധതികൾ പ്രകാരം ഡൽഹിക്ക് ലഭിച്ച ഫണ്ടിന്‍റെ മുഴുവൻ വിവരങ്ങളും നൽകിയിട്ടുണ്ട്.

ചോദ്യം: നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിലെ നിക്ഷേപങ്ങൾക്ക് വായ്‌പ എടുക്കുന്നത് സർക്കാരിന് അധിക ബാധ്യത വരുത്തില്ലേ?

ഉത്തരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക വർഷത്തിൽ വരുന്ന ആവശ്യങ്ങളാണ് എത്ര വായ്‌പ എടുക്കണം എന്നതിനെ ആശ്രയിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ആവശ്യമുണ്ടായിരുന്നതിനേക്കാൾ കുറവ് തുകയാണ് വായ്‌പയായി എടുത്തിട്ടുള്ളത്.

കേന്ദ്ര സർക്കാരും ആം ആദ്‌മി പാർട്ടിയും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് പരസ്യ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാന കാരണമായത്. പരസ്യങ്ങൾക്കായി അമിത തുക ചെലവഴിച്ചുവെന്ന ആരോപണം എഎപി സർക്കാർ നിഷേധിച്ചെങ്കിലും സംസ്ഥാനത്തെ വികസനത്തിൽ ബജറ്റ് വിഹിതം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് കണ്ടറിയേണ്ടതാണ്. പരസ്യങ്ങൾക്കായി ഉയർന്ന ഫണ്ടും എന്നാൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് താരതമ്യേന കുറഞ്ഞ ഫണ്ടും അനുവദിച്ചതാണ് ഡൽഹി സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.

എന്നാൽ ബജറ്റ് അവതരിപ്പിക്കാനിരുന്ന ധനമന്ത്രി കൈലാഷ് ഗെലോട്ട് ആരോപണങ്ങൾ തള്ളി. 78,800 കോടി ബജറ്റിൽ 22,000 കോടി അടിസ്ഥാന സൗകര്യ വികസനത്തിനായാണ് വിലയുരുത്തിയിട്ടുള്ളതെന്നും 550 കോടി രൂപ മാത്രമാണ് പരസ്യങ്ങൾക്കായി അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്‌മി പാർട്ടി പരസ്യങ്ങൾക്കായി അധിക തുക ഉപയോഗിക്കുന്നുവെന്ന വിഷയം മുൻപ് പല വിവാദങ്ങൾക്കും വഴിവച്ചിരുന്നു.

പരസ്യങ്ങൾക്കായി അനധികൃതമായി ചെലവഴിച്ച 163.62 കോടി രൂപ സർക്കാരിന് തിരികെ നൽകാൻ എൽജി വികെ സക്‌സേന കെജ്‌രിവാൾ സർക്കാരിനോട് കഴിഞ്ഞ വർഷം ഡിസംബറിൽ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details