ന്യൂഡൽഹി :ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ സഫ്ദർജംഗ്, പാലം എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെട്ടത്. മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ നിന്നുള്ള 16 ഓളം ട്രെയിനുകൾ വൈകിയാണോടുന്നത്. അയാനഗർ മേഖലയിൽ ഏറ്റവും കുറഞ്ഞ താപനില 5.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (എസ്‌എഎഫ്‌എആർ) പ്രകാരം ദേശീയ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം കൂടുതൽ മോശമാകുമെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം - ദേശിയ വാർത്ത
മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ നിന്നുള്ള 16 ഓളം ട്രെയിനുകൾ വൈകിയാണോടുന്നത്.
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം
പൂജ്യത്തിനും 50നും ഇടയിലുള്ള എക്യുഐ ആണ് വായുവിന്‍റെ ഗുണനിലവാരത്തിന് നല്ലത്. 51നും 100നും ഇടയിൽ തൃപ്തികരവും 101നും 200നും ഇടയിൽ മിതവും 201നും 300നും ഇടയിൽ ദരിദ്രവും 301നും 400നും ഇടയിൽ വളരെ ദരിദ്രവും 401നും 500നും ഇടയിൽ കഠിനവുമാണ്.