ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നേരിയ മഴ പെയ്‌തെങ്കിലും വായുഗുണനിലവാരത്തിൽ വലിയ മാറ്റമില്ലെന്ന് റിപ്പോർട്ട്. സഫർ ഇന്ത്യയുടെ ഇൻഡെക്‌സ് പ്രകാരം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് 335ലാണുള്ളത്. വളരെ മോശം വിഭാഗത്തിലാണ് ഈ നിരക്ക് സൂചിപ്പിക്കുന്നത്. അതേ സമയം അതിർത്തി പ്രദേശങ്ങളായ ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ എക്യുഐ 'മോശം' വിഭാഗത്തിലാണുള്ളത്.
Delhi air pollution: ഡൽഹിയിൽ വായു നിലവാരം വളരെ മോശം; എക്യുഐ 335 - സിപിസിബിയുടെ പുതിയ കണക്ക്
Delhi Air Quality Index: ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് 335 ആണെന്ന് (വളരെ മോശം) സഫർ ഇന്ത്യ റിപ്പോട്ട് ചെയ്യുന്നു.

ഡൽഹിയിൽ വായു നിലവാരം വളരെ മോശം; എക്യുഐ 335
കേന്ദ്ര മലിനീകരണ കൺട്രോൾ ബോർഡിന്‍റെ (സിപിസിബി) പുറത്തുവിട്ട കണക്ക് പ്രകാരം ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്‌ത മലിനീകരണ നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. വായു ഗുണനിലവാര സൂചിക അനുസരിച്ച് 0-50 വരെയുള്ളത് നല്ലതും, 51-100 വരെ തൃപ്തികരവും, 101-200 വരെ മിതമായതും, 201-300 വരെ മോശവും, 301-400 വരെ വളരെ മോശവും , 401-500 വരെ വളരെ രൂക്ഷവുമായാണ് കണക്കാക്കുന്നത്.
ALSO READ:Appointments in Waqf Board: വഖഫ് ബോര്‍ഡ് നിയമനം: മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്