ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം തിങ്കളാഴ്ചയും മോശം വിഭാഗത്തിൽ തുടരുന്നു. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്‍റെ സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്‍ഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (SAFAR) പോർട്ടലാണ് ഇക്കാര്യം അപ്‌ഡേറ്റ് ചെയ്‌തത്. തിങ്കളാഴ്ച രാവിലെ 7.30 ന് ഡല്‍ഹിയിലെ വായു ഗുണനിലവാരം (AQI) 256 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നോയിഡയിലെയും ഗുരുഗ്രാമിലെയും സ്ഥിതിയില്‍ മാറ്റമില്ല. എൻ.സി.ആർ മേഖലയിലെ വായുനിലവാരവും മോശമാണ്. ഗുരുഗ്രാം - 286, നോയിഡ - 256 എന്നിങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. 0-50 'നല്ലത്', 51-100 'തൃപ്‌തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് വായു ഗുണനിലവാര പട്ടിക ക്രമീകരിച്ചിരിക്കുന്നത്. ദീർഘയാത്ര, ശാരീരിക ക്ഷമത വേണ്ട പ്രവര്‍ത്തി തുടങ്ങിയവ പരമാവധി ഒഴിവാക്കണം. ആവശ്യത്തിന് വിശ്രമിക്കണം.