ന്യൂഡല്‍ഹി:ഡല്‍ഹി കീഴ്‌ക്കോടതികളിലേക്കുള്ള ഗ്രൂപ്പ് സി ഉദ്യോഗത്തിനായുള്ള മത്‌സരപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ആളെ ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഹരിയാനയിലെ കൈതല്‍ സ്വദേശിയായ സുമിത്തിനെയാണ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് നടന്ന പരീക്ഷയിലാണ് ഈയാള്‍ മറ്റൊരു ഉദ്യോഗാര്‍ഥിക്ക് വേണ്ടി പരീക്ഷയെഴുതിയെന്ന് പൊലീസ് പറഞ്ഞു.
പണംവാങ്ങി ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി മത്‌സരപരീക്ഷയെഴുതുന്ന സംഘത്തിന്‍റെ ഭാഗമാണ് സുമിത്തെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രവരി 28ന് നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് റെയ്‌ഡ് നടത്തുകയായിരുന്നു. ആ റെയ്‌ഡില്‍ ബ്ലൂട്ടൂത്തുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ച് കോപ്പിയടി നടത്തിയ 11 പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. എന്നാല്‍ സുമിത് അടക്കം ക്രമക്കേട് നടത്തിയ ചില ആളുകള്‍ രക്ഷപ്പെടുകയായിരുന്നു.