ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്നവരെ മെർക്കുറി വിഷം നൽകി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ രണ്ട് ഐഎസ് ഭീകരരെ തിഹാർ ജയിലിൽ നിന്ന് ദില്ലി പൊലീസിന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു.
തിഹാർ ജയിലില്‍ അന്തേവാസിയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ - തിഹാർ അന്തേവാസിയെ കൊലപ്പെടുത്താൻ ശ്രമം
തിഹാർ ജയിലിൽ കഴിയുന്നവരെ മെർക്കുറി വിഷം നൽകി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ രണ്ട് ഐഎസ്ഐഎസ് തീവ്രവാദികളെ തിഹാർ ജയിലിൽ നിന്ന് ദില്ലി പൊലീസിന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു
തിഹാർ
ഐഎസ് ഭീകരവാദികളായ അബ്ദുല്ല ബാസിത്, അസിമോഷൻ എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ഷാഹിദിനെ കൊലപ്പെടുത്താനാണ് തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.