ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിലെയും അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിലെയും ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈന്യത്തെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൈനീസ് സൈന്യത്തിനെതിരായ ഏറ്റുമുട്ടലുകളില്‍ ഇന്ത്യൻ സായുധ സേന കാണിച്ച ധീരതയും വീര്യവും പ്രശംസനീയമാണെന്നും അവരെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഫിക്കി (FICCI- Federation of Indian Chambers of Commerce and Industry) യുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തവാങ്ങിലും ഗാൽവാനിലും ഇന്ത്യൻ സേന കാണിച്ച ധീരതയും വീര്യവും പ്രശംസനീയം: രാജ്‌നാഥ് സിങ് - FICCI
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ലോക വേദിയിൽ ഇന്ത്യയുടെ മഹത്വം വർധിപ്പിച്ചതായും രാജ്‌നാഥ് സിങ് പറഞ്ഞു.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയെ യോഗത്തില്‍ രാജ്‌നാഥ് സിങ് വിമര്‍ശിക്കുകയും ചെയ്‌തു. 'പ്രതിപക്ഷത്തിരിക്കുന്ന ഒരു നേതാവിന്‍റെയും ഉദ്ദേശശുദ്ധിയെ ഞങ്ങൾ ഒരിക്കലും ചോദ്യം ചെയ്‌തിട്ടില്ല. നയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഞങ്ങൾ സംവാദം നടത്തിയിട്ടുള്ളത്. രാഷ്‌ട്രീയം സത്യത്തിൽ അധിഷ്‌ഠിതമാകണം. അസത്യത്തിന്‍റെ അടിസ്ഥാനത്തിൽ ദീർഘകാലം രാഷ്‌ട്രീയമായി മുന്നോട്ടുപോകാന്‍ കഴിയില്ല', രാജ്‌നാഥ് സിങ് പറഞ്ഞു.
സമൂഹത്തെ ശരിയായ പാതയിലേക്ക് കൊണ്ടുപോകുന്ന പ്രക്രിയയാണ് രാഷ്‌ട്രീയം. ഒരാളുടെ ഉദ്ദേശശുദ്ധിയെ എപ്പോഴും സംശയിക്കുന്നതിന് പിന്നിലെ കാരണം തനിക്ക് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ലോക വേദിയിൽ ഇന്ത്യയുടെ മഹത്വം വർധിപ്പിച്ചതായും രാജ്‌നാഥ് സിങ് പറഞ്ഞു. ലോക വേദിയിൽ അജണ്ട നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.