ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ സൈനിക മേധാവികളുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തുടർച്ചയായ രണ്ടാം ദിവസമാണ് കര, നാവിക, വ്യോമസേന മേധാവികളുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്‌ച നടത്തുന്നത്. എന്നാല്‍ യോഗം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നത് സംബന്ധിച്ചാണ് യോഗത്തില്‍ ചർച്ച ചെയ്യുന്നതെന്നാണ് വിവരം. നേരത്തെ പദ്ധതിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ പ്രതിരോധ മന്ത്രാലയം അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സൈനിക തസ്‌തികകളില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര പൊലീസ് സേനയ്‌ക്ക് പുറമേ അസം റൈഫിള്‍സിലും പത്ത് ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന് പിന്നാലെ സംവരണം:കോസ്റ്റ് ഗാർഡ് ഉള്‍പ്പടെ പ്രതിരോധ സേനകളുടെ തസ്‌തികകളിലാണ് അഗ്നിവീര്‍ അംഗങ്ങള്‍ക്ക് നിയമനം നല്‍കുക. പ്രതിരോധ രംഗത്തെ 16 പൊതുമേഖല സ്ഥാപനങ്ങളിലും ഈ സംവരണ ആനുകൂല്യം നടപ്പാക്കും. വിമുക്ത ഭടന്മാര്‍ക്ക് നിലവിലുള്ള സംവരണത്തിന് പുറമെ ആണിതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ഓഫിസ് അറിയിച്ചു.