കേരളം

kerala

ETV Bharat / bharat

സ്വയംപര്യാപ്‌തത ലക്ഷ്യം: പ്രതിരോധ എക്‌സ്പോ 2022, വേദിയാകാനൊരുങ്ങി ഗുജറാത്ത്

ഹെലിപാഡ് എക്‌സിബിഷൻ സെന്‍ററിൽ ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ മൂന്ന് വേദികളിലായാണ് പ്രതിരോധ എക്‌സ്പോ 2022 നടക്കുക. ഒക്‌ടോബർ 18 മുതൽ 22 വരെയാണ് പന്ത്രണ്ടാമത് പ്രതിരോധ എക്‌സ്പോ എന്ന് പ്രതിരോധ മന്ത്രാലയം.

By

Published : Aug 9, 2022, 7:46 AM IST

Defence Expo 2022  venue for Defence Expo 2022  Defence Expo 2022 to be held in Gandhinagar  പ്രതിരോധ എക്‌സ്പോ 2022  പ്രതിരോധ എക്‌സ്പോ 2022 വേദി  പ്രതിരോധ എക്‌സ്പോ ഗുജറാത്തിലെ ഗാന്ധിനഗറിൽ  പന്ത്രണ്ടാമത് പ്രതിരോധ എക്‌സ്പോ  ഹെലിപാഡ് എക്‌സിബിഷൻ സെന്‍റർ  ഒക്‌ടോബർ 18 മുതൽ 22 വരെയാ  പ്രതിരോധ മന്ത്രാലയം
പ്രതിരോധ എക്‌സ്പോ 2022; വേദിയാകാനൊരുങ്ങി ഗുജറാത്ത്

ന്യൂഡൽഹി: പന്ത്രണ്ടാമത് പ്രതിരോധ എക്‌സ്പോ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം. കര, നാവിക, ആഭ്യന്തര സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ പ്രധാന പ്രദർശനമായ പ്രതിരോധ എക്‌സ്പോ ഒക്‌ടോബർ 18 മുതൽ 22 വരെയാകും നടക്കുക. 'അഭിമാനത്തിലേക്കുള്ള പാത'; തദ്ദേശീയ പ്രതിരോധ വ്യവസായം സ്ഥാപിക്കുന്നതിലൂടെ ദേശീയ അഭിമാനം വിളിച്ചോതുകയും രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണത്തെ എക്‌സ്പോയുടെ പ്രമേയം.

ഹെലിപാഡ് എക്‌സിബിഷൻ സെന്‍ററിൽ ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ മൂന്ന് വേദികളിലായാണ് പ്രതിരോധ എക്‌സ്പോ 2022 നടക്കുക. ഉദ്‌ഘാടന പരിപാടിയും സെമിനാറുകളും മഹാത്മ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്‍ററിൽ നടക്കും. സായുധ സേന, പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങൾ, വ്യവസായം എന്നിവയുടെ ഉപകരണങ്ങളും നൈപുണ്യവും പ്രദർശിപ്പിക്കുന്ന തത്സമയ പ്രദർശനങ്ങൾ അഞ്ച് ദിവസങ്ങളിലും സബർമതി നദിക്കരയിൽ നടക്കും.

കമ്പനികൾ തമ്മിലുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ബന്ധൻ, ഭാവിയിൽ ഉണ്ടായേക്കാവുന്ന യുദ്ധത്തിനുള്ള അത്യാധുനിക സാങ്കേതിക പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സെമിനാറുകളും വെബിനാറുകളും തുടങ്ങിയ പരിപാടികൾ എന്നിവ എക്‌സ്പോയിൽ നടക്കും. 2025ഓടെ പ്രതിരോധ രംഗത്ത് സ്വയംപര്യാപ്‌തത കൈവരിക്കാനും 5 ബില്യൺ ഡോളറിന്‍റെ കയറ്റുമതി കൈവരിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്‌ചപ്പാടിന് അനുസൃതമായാണ് പ്രദർശനം. 2022ൽ എക്‌സ്പോ നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് മാറ്റിവച്ചിരുന്നു.

ഇന്ത്യൻ പ്രതിരോധ നിർമാതാക്കൾക്കിടയിൽ പ്രതിരോധ നിർമാണത്തിലെ പരിഷ്‌കാരങ്ങൾക്ക് വലിയ രീതിയിലുള്ള പ്രചരണമാണ് ഉള്ളത്. അതിനാൽ പ്രതിരോധ എക്‌സ്പോ 2022ലേക്ക് ഇന്ത്യൻ കമ്പനികളുടെ സജീവ പങ്കാളിത്തമാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details