ഹൈദരാബാദ്: ദുബാക്ക ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ ബിജെപി നേതാവ് ജി. വിവേക് വെങ്കടസ്വാമി മാനനഷ്ടക്കേസ് നൽകി. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയത്.
കെസിആറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബിജെപി നേതാവ് - Defamation suit filed against Telangana CM
കെസിആറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ഏഴ് ദിവസത്തിനുള്ളിൽ തന്നോട് ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തതായി ബിജെപി നേതാവ് അറിയിച്ചു
ദുബാക്ക ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കിടെ പൊലീസ് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. പണം കണ്ടെത്തിയ കേസിലേക്ക് തന്നെ വലിച്ചിഴക്കുകയായിരുന്നെന്ന് വിവേക് പറയുന്നു. കെസിആറിന്‍റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടിയതിനാൽ താനുമായി ബന്ധമില്ലാത്ത കേസിലേക്ക് തന്നെ വലിച്ചിഴയ്ക്കാനും തന്നെ മോശമായി ചിത്രീകരിക്കാനും കള്ളക്കേസ് ഫയൽ ചെയ്യാൻ മുഖ്യമന്ത്രി പൊലീസ് കമ്മീഷണറോട് നിർദേശിച്ചുവെന്നാണ് ആരോപണം.
കെസിആറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ഏഴ് ദിവസത്തിനുള്ളിൽ തന്നോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തതായും ബിജെപി നേതാവ് അറിയിച്ചു. കെസിആർ പൊലീസ് സേനയെ ദുരുപയോഗം ചെയ്യുന്നു. ബിജെപിയുടെ പ്രവർത്തനങ്ങളിലും അദ്ദേഹത്തെ എതിർക്കുന്ന ജനങ്ങളിലും വളരെയധികം സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണെന്നും വിവേക് വെങ്കടസ്വാമി ആരോപിച്ചു.