മുംബൈ: 'ആര്‍ആര്‍ആര്‍' എന്ന സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയുളള എസ് എസ് രാജമൗലി ചിത്രം ഒരുങ്ങുന്നു. രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെതാണ് സിനിമയുടെ തിരക്കഥ. യഥാര്‍ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് വിജയേന്ദ്ര പ്രസാദ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ, മഹേഷ് ബാബുവിന്‍റെ നായികയായി എത്തുന്നത് ബോളിവുഡ് ലേഡീ സൂപ്പര്‍സ്റ്റാര്‍ ദീപിക പദുക്കോണാണ്.
രാജമൗലി ചിത്രത്തില്‍ മഹേഷ് ബാബുവിന്‍റെ നായികയായി ദീപിക പദുക്കോണ്‍? ആകാംഷയോടെ പ്രേക്ഷകര്‍ - latest film news
'ആര്‍ആര്‍ആര്‍' എന്ന സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയുളള പുതിയ ചിത്രത്തിന്‍റെ തിരക്കുകളിലാണ് എസ് എസ് രാജമൗലി
'എസ്എസ്എംബി 29' എന്നാണ് താത്‌കാലികമായി ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഏറെ സാഹസികത നിറഞ്ഞ ചിത്രം 2023 പകുതിയോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ മഹേഷ് ബാബുവും ദീപിക പദുക്കോണും ഒന്നിക്കുന്നത്.
നിലവില്‍, നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, സുനില്‍ ഷെട്ടി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രൊജക്‌ട് കെ' എന്ന ചിത്രത്തിന്‍റെ റിലീസിങ് തിരക്കിലാണ് ദീപിക. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിങ് മാറ്റിവയ്‌ക്കുകയായിരുന്നു. കൂടാതെ ഷൂട്ടിങ് സെറ്റില്‍ വച്ച് ദീപിക താഴെ വീണതും ആശുപത്രിയിലായതും സിനിമയുടെ ചിത്രീകരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.