കേരളം

kerala

ETV Bharat / bharat

ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം; ക്ലാപ്പടിച്ച് രണ്‍വീര്‍; ഓസ്‌കറില്‍ അവതാരകയായി ദീപിക പദുക്കോണ്‍ - ഓസ്‌കര്‍ അവാര്‍ഡ്

2023ല്‍ ഓസ്‌കറില്‍ രാജ്യത്തിന് അഭിമാനമായി ദീപിക പദുക്കോണ്‍. ഇതാദ്യമായല്ല ദീപിക ഇന്ത്യയുടെ അഭിമാന നിമിഷമാകുന്നത്...

Deepika Padukone to present award at Oscars 2023  Deepika Padukone as a presenter at the Oscars 2023  ഓസ്‌കറില്‍ അവതാരകയായി ദീപിക പദുക്കോണ്‍  ഓസ്‌കറില്‍ അവതാരകയായി ദീപിക  ദീപിക പദുക്കോണ്‍  ഇന്ത്യയ്‌ക്ക് ഇത് അഭിമാന നിമിഷം  Deepika shares Presenters list in Oscars 2023  Ranveer dropped clapping emojis to Deepika s post  The 95th Academy Awards will be held  The 95th Academy Awards  Los Angeles Dolly Theatre  Awards will be held at Los Angeles Dolly Theatre  It is a special year for India at the Oscars  Three Indian movies competing Oscars Awards 2023  Oscars Awards 2023 nominations  Oscars Awards 2023  Oscars Awards  Deepika made a proud moment for India  Deepika Padukone latest movies  രാജ്യത്തിന് അഭിമാനമായി ദീപിക പദുക്കോണ്‍  Deepika Padukone  ഓസ്‌കര്‍  ഓസ്‌കര്‍ അവാര്‍ഡ്  ക്ലാപ്പടിച്ച് രണ്‍വീര്‍
ഓസ്‌കറില്‍ അവതാരകയായി ദീപിക പദുക്കോണ്‍

By

Published : Mar 3, 2023, 1:52 PM IST

മുംബൈ:രാജ്യത്തിന് അഭിമാനമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. 2023ലെ ഓസ്‌കര്‍ അവാര്‍ഡ്‌ വേദിയില്‍ അവതാരകയായി ദീപിക പദുക്കോണ്‍. ഈ വലിയ പ്രഖ്യാപനത്തിലൂടെ ഇന്ത്യയ്‌ക്ക്‌ അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ് ദീപിക.

Deepika Padukone as a presenter at the Oscars 2023.ഇക്കാര്യം ദീപിക തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. വ്യാഴാഴ്‌ച രാത്രി ഇന്‍സ്‌റ്റഗ്രാമിലെത്തി, 2023ലെ ഓസ്‌കര്‍ അവാര്‍ഡ്‌ വേദിയിലെ അവതാരകരുടെ പേരുകള്‍ അടങ്ങിയ ഒരു പോസ്‌റ്റ് പങ്കുവയ്‌ക്കുകയായിരുന്നു താരം. ഓസ്‌കര്‍, ഓസ്‌കര്‍ 95 എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് ദീപിക പോസ്‌റ്റ്‌ പങ്കുവച്ചത്.

Deepika shares Presenters list in Oscars 2023:എമിലി ബ്ലണ്ട്, സാമുവൽ എൽ ജാക്‌സൺ, ഗ്ലെൻ ക്ലോസ്, ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർദാൻ, ജാനെല്ലെ മോനെ, സോ സാൽഡാന, ജെന്നിഫർ കോനെല്ലി, അരിയാന ഡീബോസ്, റിസ് അഹമ്മദ്, ട്രോയ് കോട്‌സുര്‍, ജൊനാത്തന്‍ മേജേഴ്‌സ്‌, മെലിസ മെക്കാർത്തി, ക്വസ്‌റ്റ്‌ലൗ, ഡോനി യെന്‍ എന്നിവരാണ് ദീപികയ്‌ക്കൊപ്പം ഓസ്‌കര്‍ വേദിയില്‍ അവതാരകരായെത്തുന്നത്.

Ranveer dropped clapping emojis to Deepika s post:പോസ്‌റ്റ് പങ്കുച്ചതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ചു. 'ഇനിയും കാത്തിരിക്കാനാകില്ല ദീപു' - എന്നാണ് നടി നേഹ ധൂപിയ കുറിച്ചത്. ക്ലാപ്പിംഗ് ഇമോജികളുമായി ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിങും കമന്‍റ്‌ ബോക്‌സിലെത്തി.

The 95th Academy Awards will be held at Los Angeles Dolly Theatre: ലോസ്‌ ഏഞ്ചല്‍സിലെ ഡോളി തിയേറ്ററില്‍ വച്ച് മാര്‍ച്ച് 12 (ഇന്ത്യയില്‍ മാര്‍ച്ച് 13) നാണ് 95ാമത് ഓസ്‌കാര്‍ അക്കാദമി അവാര്‍ഡ് ദാനം. ഓസ്‌കറില്‍ ഇന്ത്യയ്‌ക്ക് ഇതൊരു പ്രത്യേക വര്‍ഷമാണ്. ഇക്കുറി ഒന്നല്ല, മൂന്ന് പ്രധാന ഇന്ത്യന്‍ സിനിമകളാണ് 2023ലെ ഓസ്‌കര്‍ അവാര്‍ഡിനായി മത്സരിക്കുക.

It is a special year for India at the Oscars:ഈ വര്‍ഷം ആദ്യം മികച്ച ഒറിജിനല്‍ സോംഗ്‌ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ എസ്‌ എസ് രാജമൗലിയുടെ ബ്ലോക്ക്‌ബസ്‌റ്റര്‍ 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ഇതേ വിഭാഗത്തില്‍ ചുരുക്കപ്പട്ടികയില്‍ ഉണ്ട്. ലോകശ്രദ്ധ ആകര്‍ഷിച്ച 'നാട്ടു നാട്ടു', ഒറിജിനല്‍ സോംഗ്‌ വിഭാഗത്തില്‍ മുന്‍നിരയില്‍ ഉള്ളതിനാല്‍ ഈ വര്‍ഷത്തെ ഓസ്‌കറില്‍ ഇന്ത്യയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്.

Three Indian movies competing Oscars Awards 2023 nominations: കൂടാതെ ഷൗനക് സെന്നിന്‍റെ 'ഓള്‍ ദാത്ത് ബ്രീത്ത്', മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ചിത്രമായും, ഗുനീത് മോംഗയുടെ 'ദി എലിഫന്‍റെ വിസ്‌പേഴ്‌സ്', മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിയായും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Deepika made a proud moment for India: നേരത്തെ കാന്‍ ഫിലിം ഫെസ്‌റ്റിവലിലൂടെയും ദീപിക ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ദീപിക പദുക്കോണ്‍ 2022ലെ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ജൂറിയായി എത്തി ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഡിസംബർ 18ന് ലുസൈൽ സ്‌റ്റേഡിയത്തില്‍ നടന്ന അര്‍ജന്‍റീന - ഫ്രാന്‍സ് ഫൈനല്‍ മത്സരത്തിന് മുമ്പായി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്‌തും ദീപിക പദുക്കോണ്‍ രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചു.

Deepika Padukone latest movies:ഷാരൂഖ് ഖാന്‍ നായകനായെത്തിയ 'പഠാന്‍' ആണ് ദീപികയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 'പഠാന്‍' വിജയം ആഘോഷിക്കുകയാണിപ്പോള്‍ ദീപിക. 'പ്രോജക്‌ട് കെ' ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. സയന്‍ ഫിക്ഷനായി ഒരുങ്ങുന്ന സിനിമയില്‍ ദീപികയെ കൂടാതെ പ്രഭാസും അമിതാഭ്‌ ബച്ചനുമാണ് കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നത്.

Also Read:'അതിന് സമാനമായി മറ്റൊന്നുമില്ല'; ഖത്തര്‍ എയര്‍വേയ്‌സിന്‍റെ ഗ്ലോബല്‍ ബ്രാന്‍ഡ്‌ അംബാസഡറായി ദീപിക പദുക്കോണ്‍

ABOUT THE AUTHOR

...view details