കേരളം

kerala

ETV Bharat / bharat

ദീപിക സിംപിളാണ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി ദീപിക പദുക്കോണിന്‍റെ വിമാനയാത്ര - വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ യാത്ര

വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു, യാത്ര പഠാന്‍റെ വമ്പന്‍ വിജയത്തിനിടെ.

Deepika Padukone  Deepika Padukone Economy Class Flight Journey  Economy Class Flight Journey  Viral in Social media  Pathaan hits box Office  Pathaan  ദീപിക സിംപിളാണ്  സമൂഹമാധ്യമങ്ങളില്‍ വൈറലായി ദീപിക  ഇക്കോണമി ക്ലാസ്  ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരസുന്ദരി  ഇക്കോണമി ക്ലാസില്‍  സിനിമതാരങ്ങള്‍  ദീപിക പദുക്കോണ്‍  താരം  ബോളിവുഡ് താരസുന്ദരി  വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ യാത്ര  ഇക്കോണമി ക്ലാസില്‍ യാത്ര
സമൂഹമാധ്യമങ്ങളില്‍ വൈറലായി ദീപിക പദുക്കോണിന്‍റെ 'ഇക്കോണമി ക്ലാസ്' വിമാനയാത്ര

By

Published : Feb 16, 2023, 11:01 PM IST

മുംബൈ: സിനിമതാരങ്ങള്‍ ഭൂമിക്കും അപ്പുറത്തായി സാധാരണക്കാരന് അപ്രാപ്യമായ ലോകത്ത് ജീവിക്കുന്നവരാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ താരങ്ങളില്‍ നിന്ന വരുന്ന ചില ജനകീയ ഇടപെടുകളെല്ലാം തന്നെ വലിയ കയ്യടികള്‍ നേടാറുമുണ്ട്. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാന്‍ കഴിവുള്ള അത്യാഡംബരം നിറഞ്ഞ ജീവിതശൈലി പിന്തുടരുന്ന ഒരു താരത്തെ ജനമധ്യത്തില്‍ കണ്ടാല്‍ എന്താണുണ്ടാവുക?. അതുതന്നെയാണ് ഇന്ന് മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ഒരു വിമാനത്തിലും കണ്ടത്.

ജനകീയ താരം:പ്രത്യേക ചാര്‍ട്ടേഡ് വിമാനവും ബിസിനസ് ക്ലാസുമെല്ലാം ഒഴിവാക്കി ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ ഇക്കണോമി ക്ലാസില്‍ യാത്രക്കാരിയായെത്തിയിരിക്കുന്നു. സഹയാത്രക്കാര്‍ ഒന്ന് അമ്പരന്നു. അംഗരക്ഷകനൊപ്പം നടന്നു നീങ്ങുന്ന തങ്ങളുടെ ഇഷ്‌ടതാരത്തെ ചിലരെല്ലാം മൊബൈലില്‍ പകര്‍ത്തി, ചിലര്‍ ആരാധനയോടെ 'ഹായ് ദീപിക' എന്ന് നീട്ടി വിളിച്ചു. എന്നാല്‍ താരം അതൊന്നും ശ്രദ്ധിക്കാതെ മറ്റ് സാധാരണ യാത്രക്കാരിയെ പോലെ തന്നെ നടന്നു നീങ്ങി.

'ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന ദീപിക പദുകോണിനെ കണ്ടപ്പോള്‍' എന്നറിയിച്ച് യാത്രക്കാരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ 'വൈറൽ ഭയാനി' എന്ന ഹാന്‍ഡില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായെത്തുന്നത്. ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും അതേ നിറത്തിലുള്ള തൊപ്പിയും സൺഗ്ലാസും ധരിച്ച് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാന്‍ ആരോടും ആശയവിനിമയം നടത്താതെ കടന്നുപോകുന്ന ദീപികയെ വീഡിയോയില്‍ കാണാനാകും.

ദീപിക അഭിനയിച്ച 'പഠാന്‍' ബോക്‌സ്‌ ഓഫീസുകളില്‍ ബ്രഹ്മാണ്ഡ വിജയം നേടി മുന്നേറുന്നതിനിടെയാണ് താരത്തിന്‍റെ ഈ മാസ് എന്‍ട്രി എന്നതും ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇന്ന് പുറത്തുവരുന്ന കണക്കുകള്‍ പരിഗണിച്ചാല്‍ ആഗോളതലത്തില്‍ 'പഠാന്‍' വാരിക്കൂട്ടിയത് ഏകദേശം 1000 കോടി രൂപയാണ്. മാത്രമല്ല സൽമാൻ ഖാന്റെ 'ബജ്‌രംഗി ഭായിജാൻ', ആമിർ ഖാന്‍റെ 'സീക്രട്ട് സൂപ്പർസ്‌റ്റാർ' എന്നിവയെ പിന്തള്ളി ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ അഞ്ചാമത്തെ ഇന്ത്യൻ ചിത്രമായും പഠാന്‍ ഇതോടെ മാറി.

ABOUT THE AUTHOR

...view details