ചെന്നൈ:ആഭ്യന്തര-വിദേശ യാത്രക്കാരെ ആകർഷിക്കാൻ ആഡംബര കപ്പൽ വികസിപ്പിച്ച് കോർഡെലിയ ക്രൂയിസ്. ജൂൺ നാലിന് ചെന്നൈ തുറമുഖത്ത് നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കപ്പലിന്‍റെ ആദ്യ യാത്ര ആരംഭിക്കും. റെസ്റ്റോറന്‍റുകൾ, നീന്തൽക്കുളം, ബാർ, ഓപ്പൺ എയർ സിനിമ, കുട്ടികൾക്കുള്ള കളിസ്ഥലം, ജിം തുടങ്ങി നിരവധി വിനോദ സൗകര്യങ്ങളോടെയാണ് കോർഡെലിയ ക്രൂയിസ് ആഡംബര കപ്പൽ ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്.
സഞ്ചാരികളെ ആകർഷിക്കാൻ ചെന്നൈ തുറമുഖത്ത് ആഡംബര കപ്പൽ - ആഡംബര കപ്പൽ വികസിപ്പിച്ച് കോർഡെലിയ ക്രൂയിസ്
ജൂൺ നാലിന് ചെന്നൈ തുറമുഖത്ത് നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കപ്പലിന്‍റെ ആദ്യ യാത്ര ആരംഭിക്കും

ആഭ്യന്തര-വിദേശ യാത്രക്കാരെ ആകർഷിക്കാൻ ആഡംബര കപ്പൽ; എം കെ സ്റ്റാലിനുമായി ആദ്യ യാത്ര ജൂൺ 4ന്
ആഴ്ചയില്‍ രണ്ട് ദിവസം ചെന്നൈ തുറമുഖത്ത് നിന്ന് ആഴക്കടലിലേക്കുള്ള യാത്രയാണ് ആദ്യഘട്ടത്തിലെ സർവീസ്. യാത്രക്കാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിദേശയാത്രയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാടിന്‍റെ ടൂറിസം പദ്ധതിയുമായി സഹകരിച്ചാണ് ഈ ആഡംബര കപ്പൽ ടൂറിസം.