കേരളം

kerala

ETV Bharat / bharat

യാസ് ചുഴലിക്കാറ്റ്; ന്യൂനമർദ്ദം അതിതീവ്രമായി, കനത്ത ജാഗ്രത

കിഴക്കൻ മേഖലയിലെ 25 തീവണ്ടി ഗതാഗതം മെയ് 29 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

Deep depression over Bay of Bengal to intensify into 'severe cyclonic storm' during next 24 hrs: IMD Bengal severe cyclonic storm IMD യാസ് ചുഴലിക്കാറ്റ്; ന്യൂനമർദ്ദം അതിതീവ്രമായി, കനത്ത ജാഗ്രത യാസ് ചുഴലിക്കാറ്റ് ന്യൂനമർദ്ദം അതിതീവ്രമായി, കനത്ത ജാഗ്രത ന്യൂനമർദ്ദം അതിതീവ്രമായി കനത്ത ജാഗ്രത
യാസ് ചുഴലിക്കാറ്റ്; ന്യൂനമർദ്ദം അതിതീവ്രമായി, കനത്ത ജാഗ്രത

By

Published : May 24, 2021, 11:40 AM IST

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി മാറി. ഒഡീഷ, ബംഗാൾ തീരത്തേക്കാണ് യാസ് നീങ്ങുന്നത്. ഒഡീഷയിലും, പശ്ചിമ ബംഗാളിലും, ആന്‍റമാൻ തീരത്തും കനത്ത മഴയാണ്. ജാർഖണ്ഡ്, ബിഹാർ ,അസം എന്നീ സംസ്ഥാനങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

യാസിനെതിരെ മുൻകരുതല്‍ നടപടിയായി ഇന്ത്യൻ റെയിൽവേ കിഴക്കൻ സംസ്ഥാനങ്ങളിലെ തീവണ്ടി ഗതാഗതത്തിന് മാറ്റം വരുത്തിയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ 25 തീവണ്ടി ഗതാഗതം മെയ് 29 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. യാസ് ചുഴലിക്കാറ്റ് പശ്ചിമബംഗാൾ, ഒഡീഷ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ ബാധിക്കുമെന്നാണ് സൂചന. കനത്ത ജാഗ്രതയാണ് സംസ്ഥാനങ്ങളിൽ പുലർത്തുന്നത്.

Read Also……………..ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം യാസ് ചുഴലിക്കാറ്റായി

യാസ് ചുഴലിക്കാറ്റ് നിലവിൽ കടലിൽ 580 കിലോമീറ്റർ അകലെയാണ് രൂപംകൊണ്ടിരിക്കുന്നത്. ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ടു ദിവസത്തിനകം കിഴക്കൻ തീരത്ത് അതിശക്തമായി ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. മണിക്കൂറിൽ 155-165 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുകയെന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. കഴിഞ്ഞ വർഷം പശ്ചിമബംഗാളിലെ തീരത്ത് ആഞ്ഞടിച്ച ആംഫാൻ ചുഴലിക്കാറ്റിന്‍റെ അതേ തീവ്രത തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.

ചുഴലിക്കാറ്റിൽ ഉണ്ടാകുന്ന ദുരന്തത്തെ നേരിടുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. രാജ്യത്തൊട്ടാകെയുള്ള 950 ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരെ രംഗത്തിറക്കി ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള ഒരുക്കങ്ങള്‍ സായുധ സേന ആരംഭിച്ചു. 26 ഹെലികോപ്റ്ററുകൾ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യാസിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details