ന്യൂഡല്‍ഹി: സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതില്‍ ചരിത്ര തീരുമാനവുമായി കേന്ദ്രസർക്കാർ. നാഷണല്‍ ഡിഫൻശ് അക്കാദമിയിലും (എൻഡിഎ) നേവല്‍ അക്കാദമിയിലും വനിതൾക്കും പ്രവേശനം നല്‍കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇക്കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സർക്കാർ തീരുമാനം സ്വാഗതം ചെയ്ത കോടതി വനിതകളുടെ പ്രവേശനത്തിന് മാർഗരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചു.
വനിതകൾക്ക് എൻഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ നിലവിലുള്ള ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.