നളന്ദ (ബിഹാര്‍): പാളം തെറ്റിയ ഗുഡ്‌സ് തീവണ്ടിക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ ഒരാള്‍ മരിച്ചു. തീവണ്ടിക്ക് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കൊസിയാവ ഗ്രാമവാസിയായ സൂരജ് കുമാറാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ചയാണ്(03.08.2022) സംഭവം.
പാളം തെറ്റിയ തീവണ്ടിക്ക് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; ഒരാള്‍ മരിച്ചു - തീവണ്ടിക്ക് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
ബിഹാറില്‍ പാളം തെറ്റിയ ഗുഡ്‌സ് തീവണ്ടിക്ക് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
ഏകംഗർസരായ് റെയിൽവേ സ്‌റ്റേഷനു (Ekangarsarai railway station) സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതോടെ ഈ വഴിയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ തീവണ്ടിയുടെ എട്ട് ബോഗികള്‍ ട്രാക്കിലോട്ട് മറിഞ്ഞു. ഇത് കാണാനും, മറിഞ്ഞ ബോഗികള്‍ക്ക് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാനും ധാരാളം ആളുകള്‍ തടിച്ചുകൂടിയിരുന്നു.
ഇതിനിടയിലാണ് സൂരജ് കുമാർ സംഭവസ്ഥലത്ത് എത്തുന്നതും സെല്‍ഫി പകര്‍ത്താന്‍ ശ്രമിക്കുന്നതും. സൂരജ് കുമാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈദ്യുതാഘാതമേറ്റ് മറ്റൊരു യുവാവിന് പൊള്ളലേൽക്കുകയും ചെയ്‌തിട്ടുണ്ട്. പൊള്ളലേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.