കൊൽക്കത്ത:പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലെ സൂജാപ്പൂരിൽ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. അപടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകാന്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
പശ്ചിമബംഗാളില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്‌ഫോടനം; മരണം ആറായി - WB
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് സർക്കാർ അറിയിച്ചു

മാള്‍ഡയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ അപടത്തിൽ മരിച്ചവരുടെ എണ്ണം ആറായി
കൊല്ലപ്പെട്ടവർ ഫാക്ടറിയിലെ ജീവനക്കാരാണ്. അപകടം നടന്നയുടന്‍ പൊലീസും അഗ്നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഇരു സേനാ വിഭാഗങ്ങളും ചേര്‍ന്ന് പുറത്തെത്തിച്ചു. അപകടകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.